ENTERTAINMENT

സലാറിന് ശേഷം ജൂനിയർ എൻ ടി ആറുമായി ഒന്നിക്കാനൊരുങ്ങി പ്രശാന്ത് നീൽ; ചിത്രീകരണം ഓഗസ്റ്റിൽ?

നിലവിൽ ദേവര എന്ന ചിത്രത്തിൽ ആണ് ജൂനിയർ എൻടിആർ അഭിനയിക്കുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

കെജിഎഫിലൂടെ ഇന്ത്യൻ സിനിമ പ്രേമികളുടെ മനം കവർന്ന പ്രശാന്ത് നീലും ആർആർആർ എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ഏറ്റെടുത്ത ജൂനിയർ എൻടിആറും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. സലാറിന്റെ രണ്ടാം ഭാഗത്തിന് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിലാണ് ജൂനിയർ എൻടിആർ നായകനാവുന്നതെന്നാണ് റിപ്പോർട്ട്.

ചിത്രം ഓഗസ്റ്റിൽ തുടങ്ങുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജൂനിയർ എൻടിആറിന് ഒപ്പമുള്ള ചിത്രവും രണ്ട് ഭാഗമായിട്ടായിരിക്കും ഒരുങ്ങുകയെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ദേവര എന്ന ചിത്രത്തിൽ ആണ് ജൂനിയർ എൻടിആർ അഭിനയിക്കുന്നത്.

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന 'ദേവര'യും രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രീകരിക്കുന്നത്. ജൂനിയർ എൻടിആർ, സെയ്ഫ് അലി ഖാൻ, ജാൻവി കപൂർ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിൽ ഉള്ളത്. ചിത്രത്തിന്റെ ആദ്യഭാഗം 2024 ഒക്ടോബർ 10-ന് തീയേറ്ററുകളിൽ എത്തും.

ഇതിന് പിന്നാലെ ബോളിവുഡ് ചിത്രമായ വാർ 2 വിലും ജൂനിയർ എൻടിആർ അഭിനയിക്കുന്നുണ്ട്. അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹൃത്വിക് റോഷൻ , കിയാര അദ്വാനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അടുത്ത വർഷം ഓഗസ്റ്റിലാണ് വാർ 2 തീയേറ്ററുകളിൽ എത്തുക.

അതേസമയം പ്രഭാസിനൊപ്പമുള്ള സലാറിന്റെ രണ്ടാം ഭാഗത്തിന്റെ പണിപുരയിലാണ് പ്രശാന്ത് നീൽ. 'സലാർ 2: ശൗര്യംഗ പർവ്വം' എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗം ഈ വർഷം അവസാനമോ അടുത്തവർഷം ആദ്യമോ റിലീസ് ചെയ്യുമെന്നാണ് സൂചന.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ