ENTERTAINMENT

കാത്തിരിപ്പിന് വിരാമം; 'രോമാഞ്ചം' തീയേറ്ററിലേക്ക്

ചിത്രത്തിലെ 'നിങ്ങള്‍ക്കാദരാഞ്ജലി നേരട്ടേ' എന്ന ഗാനം തരംഗമായി മാറിയിരുന്നു

വെബ് ഡെസ്ക്

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'രോമാഞ്ചം' തീയേറ്ററിലേക്ക്. ഫെബ്രുവരി മൂന്നിന് ചിത്രം റിലീസ് ചെയ്യും. നവാഗതനായ ജിത്തു മാധവന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഹൊറര്‍ കോമഡി ചിത്രമായി ഒരുക്കിയ രോമാഞ്ചം കഴിഞ്ഞ ഒക്ടോബര്‍ 14ന് തീയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.

ഹൊറര്‍ കോമഡി ചിത്രമായി ഒരുക്കിയ രോമാഞ്ചം കഴിഞ്ഞ ഒക്ടോബര്‍ 14ന് തീയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്

ഏതാനും നാളുകള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ട്രെയിലര്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ സിനിമ തീയേറ്ററുകളിലെത്താന്‍ വൈകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. ക്രോണിക് ബാച്ച്‌ലര്‍ എന്ന ചിത്രത്തില്‍ ഹരിശ്രീ അശോകനും മുകേഷും ചേര്‍ന്ന് പുട്ടുണ്ടാക്കുന്ന സീന്‍ ഉപയോഗിച്ച് വളരെ തമാശയായിട്ടാണ് റിലീസ് വൈകുമെന്ന് പ്രേഷകരെ അറിയിച്ചത്. അര്‍ജുന്‍ അശോകന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെച്ച പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തിലെ 'നിങ്ങള്‍ക്കാദരാഞ്ജലി നേരട്ടേ' എന്ന ഗാനവും തരംഗമായി മാറിയിരുന്നു.

ഒട്ടേറെ പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സഹ നിര്‍മാതാക്കള്‍. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധായകന്‍. സാനു താഹിര്‍ ചായാഗ്രഹണവും കിരണ്‍ദാസ് എഡിറ്റിങും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വിതരണം സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ