ENTERTAINMENT

മമ്മൂട്ടിയുടെ ഏജന്റ്, കഠിന കഠോരമീ അണ്ഡകടാഹം, പൂക്കാലം; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

ശാകുന്തളവും ജവാനും മുല്ലപ്പൂവും സ്ട്രീമിങ് തുടരുന്നു

എന്റർടെയ്ൻമെന്റ് ഡെസ്ക്

തീയേറ്ററിൽ വലിയ ഓളമുണ്ടാക്കാനാകാഞ്ഞിട്ടും പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിലെത്തുന്നത്. മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ് , ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തിയ കഠിന കഠോരമീ അണ്ഡകടാഹം , വിജയരാഘവൻ ചിത്രം പൂക്കാലം എന്നിവയാണ് ഒടിടിയിലെത്തുന്ന പ്രധാന സിനിമകൾ. അടുത്ത വെള്ളിയാഴ്ച (മെയ് 19)യാണ് ഈ മൂന്ന് ചിത്രങ്ങളുടേയും സ്ട്രീമിങ് ആരംഭിക്കുക.

ഏജന്റ്: മെയ് 19: സോണി ലിവ്

അഖിൽ അക്കിനേനി–മമ്മൂട്ടി എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ തെലുങ്ക് ചിത്രം ഏജന്റ് . സ്പൈ ത്രില്ലറായി ഒരുക്കിയ സിനിമയില്‍ റോ ഓഫിസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത് . ചിത്രം ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞിരുന്നു. കെട്ടുറപ്പുള്ള തിരക്കഥ ഇല്ലാതെയും കോവിഡ് ഉള്‍പ്പെടെയുള്ള എണ്ണമറ്റ പ്രതിസന്ധികള്‍ക്കിടയിലും ഇത്തരം ഒരു പ്രൊജക്ട് ആരംഭിച്ചതിൽ ഞങ്ങള്‍ക്ക് പിഴവ് പറ്റിയെന്നായിരുന്നു പരാജയത്തിൽ നിർമാതാവിന്റെ പ്രതികരണം

കഠിന കഠോരമീ അണ്ഡകടാഹം: മെയ് 19: സോണി ലിവ്

ഏപ്രില്‍ 21ന് പെരുന്നാൾ റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം. ബേസിൽ ജോസഫ് നായകനാകുന്ന ചിത്രം കോവിഡ് കാലത്തെ സാധാരണക്കാരായ ആളുകളുടെ പച്ചയായ ജീവിതമാണ് പറയുന്നത്. കോഴിക്കോട് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹഷിന്‍ ആണ് സംവിധാനം ചെയ്യുന്നത്.

പൂക്കാലം: മെയ് 19: ഡിസ്നി +ഹോട്ട്സ്റ്റാര്‍

90 വയസുള്ള അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും കഥ പറയുന്ന ചിത്രമാണ് പൂക്കാലം. നാല് തലമുറകളുടെ സ്‌നേഹവും ബന്ധങ്ങളുടെ ദൃഢതയും പ്രമേയമാകുന്ന ചിത്രത്തില്‍ വിജയരാഘവനാണ് അപ്പൂപ്പന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗണേഷ് രാജ് ഒരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് പൂക്കാലം

കഴിഞ്ഞ ദിവസമെത്തിയ സാമന്തയുടെ ശാകുന്തളവും ശിവദയുടെ ജവാനും മുല്ലപ്പൂവും സ്ട്രീമിങ് തുടരുകയാണ്. ഇരുചിത്രങ്ങളും ആമസോൺ പ്രൈമിലാണ് പ്രദർശിപ്പിക്കുന്നത്.

ചേലക്കരയില്‍ യു ആര്‍ പ്രദീപിനും പാലക്കാട് സി കൃഷ്ണകുമാറിനും ലീഡ്| Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ