ENTERTAINMENT

ഗെയിം ഓഫ് ത്രോൺസ് താരങ്ങൾ കേരളത്തിൽ വിവാഹിതരായാലോ?

ഗോകുൽ പിള്ള എന്ന ഇൻസ്റ്റഗ്രാമറാണ് എ ഐയുടെ സഹായത്തോടെ സൃഷ്ടിച്ച ഈ ചിത്രങ്ങൾ പുറത്തുവിട്ടത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ലോകത്താകമാനം ആരാധകരെ നേടിയ വിഖ്യാത ടെലിവിഷൻ സിരീസ് ഗെയിം ഓഫ് ത്രോണ്‍സിലെ കഥാപാത്രങ്ങള്‍ കേരളത്തില്‍ വിവാഹിതരായാലോ? ഡനേറിസ് ടാര്‍ഗേറിയനും ജോണ്‍ സ്നോയ്ക്കും കേരളത്തിലെത്തി വിവാഹം കഴിച്ചാല്‍ എങ്ങനെയുണ്ടാകുമെന്ന് കാട്ടി തന്നിരിക്കുകയാണ് ഗോകുല്‍ പിള്ള എന്ന കലാകാരന്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം നിര്‍മിത ബുദ്ധി ഉപയോഗിച്ച് വരച്ച വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചത്.

അവര്‍ കേരളത്തില്‍ വച്ച് വിവാഹിതരായി, സത്യമായും എന്നെ ക്ഷണിച്ചിട്ടുണ്ടായിരുന്നു' എന്ന അടിക്കുറിപ്പോടുകൂടിയാണ് ഗോകുല്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഗോകുല്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. 14000 ത്തിന് മുകളില്‍ ലൈക്കുകളും കമന്റുകളുമാണ് പോസ്റ്റിന് ലഭിച്ചത്. ഷോയില്‍ ഇരു കഥാപാത്രങ്ങളും ഒന്നിച്ചില്ലെങ്കിലും ഗോകുലിന്റെ കലാസൃഷ്ടിയില്‍ ഇരുവരും ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ഗെയിം ഓഫ് ത്രോണ്‍സ് ആരാധകര്‍.

കിറ്റ് ഹാരിംഗ്ടണ്‍ അവതരിപ്പിച്ച ജോണ്‍ സ്‌നോയും എമീലിയ ക്ലാര്‍ക്കിന്റെ ഡനേറിസ് ടാര്‍ഗേറിയനും ഇന്ത്യന്‍ വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്നതാണ് ചിത്രം. ഇന്ത്യന്‍ പാരമ്പര്യ വസ്ത്രമായ സാരിയോടൊപ്പം എമീലിയ മനോഹരമായ ആഭരണങ്ങളും ധരിച്ചിരിക്കുന്നത് കാണാം. കുര്‍ത്തയും പൈജാമയുമാണ് കിറ്റിന്റെ വേഷം.

എഐ ചിത്രങ്ങൾ ലോകമെമ്പാടും ട്രെൻഡിങ്ങായി കൊണ്ടിരിക്കുകയാണ്. ഇതിനുമുൻപും ഹോളിവുഡ് കഥാപാത്രങ്ങൾ ഇന്ത്യൻ പശ്ചാത്തലത്തിലെത്തുന്ന എ ഐ ചിത്രങ്ങൾ വന്നിട്ടുണ്ട്. മാർവൽ കഥാപാത്രങ്ങൾ ഇന്ത്യയിൽ എത്തുന്ന 'അവഞ്ചേഴ്‌സ് ഇൻ ഇന്ത്യ' എന്ന എ ഐ ചിത്രങ്ങളും സാമൂഹ്യമാധ്യമത്തിൽ വൈറലായിരുന്നു. അയൺ മാൻ, ഹൾക്ക്, ക്യാപ്റ്റൻ അമേരിക്ക എന്നിവരുൾപ്പെടെയുള്ള ഐക്കോണിക് സൂപ്പർഹീറോകളും'അവഞ്ചേഴ്‌സ് ഇൻ ഇന്ത്യ'യിൽ ഉണ്ടായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ