ഐശ്വര്യ രാജേഷ് പ്രധാന വേഷത്തിലെത്തിയ വിവാദ ചിത്രം ഫർഹാന ഒടിടിയിലേക്ക് . ചിത്രം വെളളിയാഴ്ച (ജൂലൈ 7) മുതൽ സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും. റിലീസിന് മുൻപ് തന്നെ വിവാദത്തിലായ ഫർഹാന, സംവിധാനം ചെയ്തിരിക്കുന്നത് നെല്‍സണ്‍ വെങ്കടേശന്‍ ആണ്
ചെന്നൈയിൽ ഫോൺ സെക്സ് ചാറ്റ് സേവനം നൽകുന്ന കോൾ സെന്ററിൽ ജോലി ചെയ്യേണ്ടി വരുന്ന ഒരു മുസ്ലീം സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഇതിവൃത്തം മുസ്ലീം സമുദായത്തെ അപകീർത്തിപ്പെടുന്നതാണെന്നും റിലീസ് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലീം സംഘടനകൾ പ്രതിഷേധമുയർത്തി
എന്നാൽ സിനിമ ചെന്നൈയിലെ കോൾ സെൻ്ററിൽ ജോലി ചെയ്യുന്ന ഒരു മുസ്ലീം സ്ത്രീ നേരിടുന്ന പ്രശ്നങ്ങളാണ് പറയുന്നതെന്നും മതവികാരം വൃണപ്പെടുത്തുന്നതല്ലെന്നുമായിരുന്നു സംവിധായകന്റെ വിശദീകരണം. സെന്‍സര്‍ ചെയ്ത സിനിമയെ റിലീസിന് മുൻപ് തെറ്റിദ്ധാരണയുടെ പേരില്‍ എതിര്‍ക്കുകയും വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്സും ചൂണ്ടിക്കാട്ടി
തുടർന്ന് മെയ് 12 ന് ഫർഹാന തീയേറ്ററുകളിലെത്തി. എന്നാൽ റിലീസിന് ശേഷവും പ്രതിഷേധം ശക്തമായതോടെ നായിക ഐശ്വര്യ രാജേഷിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായി