ENTERTAINMENT

ഐശ്വര്യ രജനീകാന്ത് ചിത്രം 'ലാൽ സലാമിന്റെ' റിലീസ് പ്രഖ്യാപിച്ച് ലെയ്‌ക്ക പ്രൊഡക്ഷൻസ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന 'ലാൽ സലാമിന്റെ' റിലീസ് പ്രഖ്യാപിച്ചു. രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം അടുത്ത വർഷം പൊങ്കലിന് തിയേറ്ററുകളിലെത്തും. ലെയ്‌ക്ക പ്രൊഡക്ഷൻസ് ആണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കപിൽ ദേവ് ഒരു പ്രധാന വേഷം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. "ലാൽ സലാം 2024 പൊങ്കലിൽ പ്രദർശനത്തിനെത്തുന്നു." ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് കൊണ്ട് ലെയ്‌ക്ക പ്രൊഡക്ഷൻസ് എക്‌സിൽ കുറിച്ചു. ഈ പോസ്റ്ററിൽ വിഷ്ണു വിശാലിനെയും രജനീകാന്തിനെയും കാണാം. വ്യത്യസ്തമായ ഗെറ്റപ്പിലാണ് രജനീകാന്ത് ചിത്രത്തിൽ എത്തുന്നത്. മൊയ്തീൻ ഭായി എന്നാണ് കഥാപാത്രത്തിന്റെ പേര്. നേരത്തെ പുറത്തിറങ്ങിയ രജനീകാന്തിന്റെ പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധേ നേടിയിരുന്നു.

എട്ട് വർഷങ്ങൾക്ക് ശേഷം ഐശ്വര്യ രജനികാന്ത് സംവിധാന രംഗത്തേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ലാൽ സലാം. ഐശ്വര്യയുടെ നാലാമത്തെ സംവിധായക സംരംഭമാണ് സിനിമ. 2015 ൽ പുറത്തിറങ്ങിയ വയ് രാജ വയ് ആണ് ഐശ്വര്യ സംവിധാനം ചെയ്ത അവസാന ചിത്രം. ധനുഷ് നായകനായ ചിത്രം '3' യും ഐശ്വര്യ സംവിധാനം ചെയ്ത ചിത്രമാണ്.

തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിനിന്ന ജീവിത രാജശേഖര്‍ സിനിമാ രംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. രജനികാന്തിന്റെ സഹോദരിയുടെ വേഷത്തിലാണ് ജീവിത എത്തുന്നതെന്നാണ് റിപ്പോർട്ടുകള്‍.

ലെയ്‌ക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കർ ആണ് ലാൽ സലാം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നതും ഐശ്വര്യ തന്നെയാണ്.എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം പകരുന്നത്. പ്രവീൺ ഭാസ്‌കർ എഡിറ്റിംഗ് നിർവഹിക്കുന്നു. വിഷ്ണു രംഗസാമിയാണ് ഛായാഗ്രഹണം.

രജനികാന്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലർ ആണ്. മോഹൻലാൽ കാമിയോ റോളിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും