ENTERTAINMENT

കാത്തിരിപ്പുകള്‍ക്ക് വിരാമം, ഒടിടിയില്‍ എത്തി 'ശെയ്ത്താന്‍'; ചിത്രം എത്തുന്നത് നെറ്റ്ഫ്ലിക്സില്‍

ജിയോ സ്റ്റുഡിയോസും ദേവ്ദണ്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിച്ച ചിത്രം മാര്‍ച്ച് എട്ടിനാണ് തിയേറ്റര്‍ റിലീസായത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

തിയേറ്റര്‍ റിലീസ് കഴിഞ്ഞ് രണ്ടു മാസം പിന്നിടുമ്പോള്‍ ഒടിടി റിലീസുമായി അജയ് ദേവ്ഗണ്‍- മാധവന്‍-ജ്യോതിക ചിത്രം ശെയ്ത്താന്‍. കാത്തിരിപ്പുകള്‍ക്കടുവില്‍ ഇന്ന് അര്‍ധരാത്രി നെറ്റ്ഫ്ലിക്‌സിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും.

പോസ്റ്റര്‍ പങ്കുവച്ചാണ് ചിത്രം ഒടിടി റിലീസിന് തയ്യാറാകുന്ന വിവരം നെറ്റ്ഫ്ലിക്‌സ് ഇന്ത്യ അറിയിച്ചത്. തിയേറ്ററില്‍ സെയ്ത്താന്‍ കാണാന്‍ സാധിക്കാത്തവര്‍ക്ക് ഇനി സ്വസ്ഥമായി വീട്ടിലിരുന്ന് സിനിമ കാണാം.

ജിയോ സ്റ്റുഡിയോസും ദേവ്ദണ്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിച്ച ചിത്രം മാര്‍ച്ച് എട്ടിനാണ് തിയേറ്റര്‍ റിലീസായത്. വിക്‌സ് ബഹലായിരുന്നു സംവിധായകന്‍. സൈക്കോളജിക്കല്‍ ത്രില്ലറാണ് ചിത്രം. കൃഷ്ണദേവ് യാഗ്നിക് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം 'വശി'ന്‌റെ റീമേക്ക് ആണ് ശെയ്ത്താന്‍.

25 വര്‍ഷത്തിനുശേഷം ജ്യോതിക ബോളിവുഡിലേക്ക് എത്തുന്ന ചിത്രം കൂടിയായിരുന്നു ശെയ്ത്താന്‍. 1997-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഡോളി സജാ കെ രഹ്‌ന എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു ജ്യോതികയുടെ ബോളിവുഡ് പ്രവേശനം. സജാ കെ രഹ്‌നയ്ക്കുശേഷം തമിഴ് സിനിമമേഖലയിലേക്ക് ചേക്കേറിയ ജ്യോതിക തമിഴ്‌ലോകത്ത് തന്‌റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. 2001-ല്‍ ലിറ്റില്‍ ജോണ്‍ എന്ന ചിത്രത്തിലൂടെ അവര്‍ ബോളിവുഡിലേക്ക് തിരിച്ചെത്തി.

നിരവധി പോസിറ്റീവ് റിവ്യുകള്‍ സ്വന്തമാക്കിയ സെയ്ത്താന്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ 140 കോടി സ്വന്തമാക്കി. സംവിധാകന്‍ വികാസ് ബഹല്‍ ചിത്രത്തിന്‌റെ വിജയത്തെക്കുറിച്ച് പറയുകയും അജയ് ജേവ്ഗണിന് നന്ദി അറിയിക്കുകയും ചെയ്തു. അമാനുഷിക ത്രില്ലര്‍ എന്നതിനെക്കാളുപരിയായി ഇമോഷണല്‍ ഫാമിലി ഡ്രാമയായാണ് ചിത്രത്തെ കാണാന്‍ ആഗ്രഹിക്കുന്നതെന്നും വികാസ് പറഞ്ഞു. മാധവന്‌റേത് അവിശ്വസനീയ പ്രകടനമാണെന്നും ഒരിക്കലും ഉദ്ദേശിക്കാത്ത തരത്തിലുള്ള ഘടകങ്ങള്‍ മാധവന്‍ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നെന്നും ബോളിവുഡ് ഹംഗാമ ഉദ്ധരിച്ച് വികാസ് പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ