ENTERTAINMENT

ചിയോതി വിളക്ക് കട്ട കള്ളന്റെ കഥ; 'അജയന്റെ രണ്ടാം മോഷണം' ത്രീഡി ടീസര്‍ എത്തി

ദൃശ്യവിസ്മയമായി അജയന്റെ രണ്ടാം മോഷണം' ത്രീഡി ടീസര്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

ടൊവീനോ തോമസ് നായകവേഷത്തിലെത്തുന്ന പാന്‍ ഇന്ത്യന്‍ ബ്രഹ്മാണ്ഡ ചിത്രം അജയന്റെ രണ്ടാംമോഷണം ത്രീഡി ടീസര്‍ പുറത്ത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്.

ഒരു മിനിറ്റിന് പുറത്ത് ദൈർഘ്യമുള്ള ടീസര്‍ ദൃശ്യവിസ്മയമാണ്. ചിയോതിവിളക്ക് വിളക്ക് കട്ട കള്ളന്‍ മണിയന്റെ കഥയാണ് ടീസര്‍. ടൊവീനോ ട്രിപ്പിള്‍ റോളിലെത്തുന്ന ചിത്രത്തിലെ ഒരു കഥാപാത്രമാണ് മണിയന്‍. അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് മറ്റ് കഥാപാത്രങ്ങള്‍.

60 കോടി മുതൽ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ജിതിന്‍ ലാലാണ് സംവിധാനം ചെയ്യുന്നത്. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത് .118 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിന്‍ ടൊവീനോയുടെ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ് ഹരീഷ് ഉത്തമൻ, അജു വർഗീസ്, ശിവജിത്ത് പത്മനാഭൻ, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടറായ ദിപു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ചിത്രം ഈ വർഷം അവസാനത്തോടെ റിലീസിനെത്തുമെന്നാണ് സൂചന. തുടക്കം മുതല്‍ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ അജയന്റെ രണ്ടാം മോഷണം സിനിമയുടെ ടീസര്‍കൂടി പുറത്തു വന്നതോടെ ആരാധകര്‍ ആവേശത്തിലാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ