ENTERTAINMENT

റൈഡേഴ്‌സിനും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കുമായി 'എ കെ മോട്ടോ റൈഡ്;' ടൂർ കമ്പനി പ്രഖ്യാപിച്ച് തെന്നിന്ത്യൻ താരം അജിത്ത്

എകെ മോട്ടോ റൈഡ് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ റൈഡുകള്‍ സംഘടിപ്പിക്കും

എന്റർടെയ്ൻമെന്റ് ഡെസ്ക്

തെന്നിന്ത്യൻ താരം അജിത്ത് കുമാറിന്റെ ബൈക്ക് യാത്രകളോടുള്ള ആവേശം എല്ലാവര്‍ക്കും അറിയാവുന്നതാണ്. സിനിമകള്‍ക്ക് ശേഷം ബ്രേക്ക് എടുക്കുന്ന താരത്തിന്റെ ബൈക്ക് യാത്രകളും പ്രേക്ഷകശ്രദ്ധ ആകർഷിക്കാറുണ്ട്. ഇപ്പോഴിതാ തന്നെ പോലെ ബൈക്ക് യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി ദേശീയ, അന്തര്‍ദേശീയ തലത്തില്‍ റൈഡുകള്‍ സംഘടിപ്പിക്കുന്ന കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ് താരം. എ കെ മോട്ടോ റൈഡ് എന്ന കമ്പനിയെ കുറിച്ചുള്ള വിശദാംശങ്ങളും അജിത്ത് വാർത്താക്കുറിപ്പിലൂടെ പങ്കുവച്ചു

റൈഡേഴ്‌സിനും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും സഞ്ചാരികള്‍ക്കും ഇന്ത്യയിലും വിദേശത്തുമായുള്ള യാത്രകളാണ് എ കെ മോട്ടോ റൈഡ് വാഗ്ദാനം ചെയ്യുന്നത്. ഇതിന് ആവശ്യമായ അഡ്വഞ്ചര്‍ ടൂറിംഗ് സൂപ്പര്‍ ബൈക്കുകളും ഉപദേശവും സഹായങ്ങളും പരിശീലനവും എ കെ മോട്ടോർ റൈഡ് നൽകും. യാത്രകള്‍ക്കിടെ ബൈക്കിന്റെ പരിരക്ഷയും ഉറപ്പാക്കും. ബൈക്ക് ടൂറിംഗിനെക്കുറിച്ചും പ്രാദേശിക സംസ്‌കാരങ്ങളെക്കുറിച്ചും മികച്ച ധാരണയുള്ള പ്രൊഫഷണല്‍ ഗൈഡുകള്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഈ യാത്രകളില്‍ റൈഡേഴ്സിനൊപ്പമുണ്ടാകും

'ജീവിതം ഒരു മനോഹര യാത്രയാണ്. അതിന്റെ വളവുകളെയും തിരിവുകളെയും നീണ്ട പാതകളെയുമൊക്കെ ഞാൻ ആസ്വദിക്കുകയാണ് . ഞാന്‍ ജീവിക്കുന്നതും ഈ വാചകത്തിൻ മേലാണ്. എ കെ മോട്ടോ റൈഡ് എന്ന മോട്ടോര്‍സൈക്കിള്‍ ടൂറിംഗ് കമ്പനിയുടെ രൂപത്തില്‍, മോട്ടോര്‍സൈക്കിളുകളോടുള്ള എന്റെ അഭിനിവേശത്തെ ഒരു പ്രൊഫഷന്‍ ആക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഈ സംരംഭം തുടങ്ങുന്നതിനെ കുറിച്ച് അജിത്തിന്റെ പ്രതികരണം

ബൈക്ക് റൈഡേഴ്‌സിനായി ടൂറിങ് കമ്പനി പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് അജിത്ത് ആരാധകര്‍. ഇതിന് മുമ്പ് തുനിവ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അജിത്തും നടി മഞ്ജൂ വാരിയരും സുഹൃത്തുക്കളും ലഡാക്കില്‍ ബൈക്ക് യാത്ര നടത്തിയ വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമത്തില്‍ വലിയ ജനശ്രദ്ധ നേടിയിരുന്നു.

അടുത്തിടെ അജിത്ത് സഹയാത്രികന് 12 ലക്ഷം രൂപയുടെ ബിഎംഡബ്ല്യൂ സൂപ്പര്‍ബൈക്ക് സമ്മാനിച്ചതും വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു. തുടര്‍ന്നാണ് ആരാധകരെയും സഞ്ചാരികളെയും ആവേശത്തിലാഴ്ത്തി കൊണ്ട് അജിത്ത് തന്റെ ടൂര്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍