അജിത്ത് ചിത്രം തുനിവ് ഒടിടിയിലെത്തി . നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഹിന്ദി , തമിഴ്, തെലുഗു, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം ലഭ്യമാണ്.
സെൻസർ ചെയ്യാത്ത പതിപ്പാണ് ഒടിടിയിലെത്തിയിരിക്കുന്നത്. പൊങ്കൽ റിലീസായി പ്രദർശനത്തിനെത്തിയ ചിത്രം തീയേറ്ററിൽ 200 കോടിയിലധികം രൂപ കളക്ട് ചെയ്ത ശേഷമാണ് ഒടിടിയിലെത്തിയിരിക്കുന്നത്
നേര്‍കൊണ്ട പാര്‍വെ, വലിമൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും എച്ച് വിനോദും ഒരുമിക്കുന്ന ചിത്രമാണ് തുനിവ്. ബോണി കപൂറാണ് നിർമ്മാണം . മഞ്ജു വാര്യരാണ് നായിക.