ENTERTAINMENT

ചിത്രീകരണത്തിന് മുമ്പെ അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലി'ക്ക് റെക്കോർഡ് ഒടിടി ബിസിനസ്; ഒന്നാം സ്ഥാനത്ത് ഇപ്പോഴും വിജയ്

വിജയ് നായകനായി വെങ്കട്ട് പ്രഭു ഒരുക്കുന്ന പുതിയ ചിത്രമായ ഗോട്ട് ആണ് നിലവിൽ ഏറ്റവും കൂടുതൽ തുക ഒടിടി പ്രീ ബിസിനസ് നടന്ന ചിത്രം

എന്റർടെയ്ൻമെന്റ് ഡെസ്ക്

രജനി - കമൽ ദ്വന്ദ്വങ്ങൾക്ക് ശേഷം തമിഴിൽ കടുത്ത ഫാൻബേസുള്ള താരങ്ങളാണ് അജിത്തും വിജയ്‍യും. ഇരുവരുടെയും ആരാധകർ തമ്മിൽ തർക്കങ്ങളും മത്സരങ്ങളും ഉണ്ടാവുക പതിവാണ്. സോഷ്യൽ മീഡിയയിൽ ഇത്തരമൊരു തർക്കത്തിന് തുടക്കമായിരിക്കുകയാണ് വീണ്ടും.

ഇഷ്ടതാരങ്ങളുടെ ചിത്രത്തിന് നേടിയ കളക്ഷനുകളെ കുറിച്ചുള്ള തർക്കമാണ് പുതിയത്. അജിത്ത് നായകനാവുന്ന പുതിയ ചിത്രം ഗുഡ് ബാഡ് അഗ്ലി ചിത്രീകരണത്തിന് മുമ്പായി തന്നെ ഒടിടി ഡീലിലൂടെ റെക്കോർഡ് കളക്ഷൻ നേടിയിരിക്കുകയാണ്. 95 കോടി രൂപയാണ് ചിത്രത്തിനായി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തത്.

എന്നാൽ വിജയ് നായകനായി വെങ്കട്ട് പ്രഭു ഒരുക്കുന്ന പുതിയ ചിത്രമായ ഗോട്ട് ആണ് നിലവിൽ ഏറ്റവും കൂടുതൽ തുക ഒടിടി പ്രീ ബിസിനസ് നടന്ന ചിത്രം.

110 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ റൈറ്റ് വിറ്റു പോയത്. ഇതിന് പുറമെ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശവും റെക്കോർഡ് തുകയ്ക്കാണ് വിറ്റത്. 93 കോടി രൂപയ്ക്ക് ടെലിവിഷൻ ഗ്രൂപ്പായ സീ ആണ് ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം വാങ്ങിയത്.

ഇതുവരെ ലോകേഷ് കനകരാജ്-വിജയ് ചിത്രം ലിയോയുടെ പേരിലായിരുന്നു ഈ റെക്കോഡ്. 73 കോടി രൂപയ്ക്കായിരുന്നു ലിയോയുടെ സാറ്റലൈറ്റ് വിറ്റുപോയത്. ഇതാണ് വിജയ് - അജിത്ത് ആരാധകരുടെ തർക്കത്തിന് കാരണമായത്.

ഇരുതാരങ്ങളുടെയും ആരാധകർ തങ്ങളുടെ ഇഷ്ടതാരത്തിന്റെ ചിത്രത്തിനാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയതെന്നാണ് അവകാശപ്പെടുന്നത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയിൽ മൂന്ന് റോളുകളിലാണ് അജിത്ത് എത്തുന്നതെന്നാണ് വിവരം.

ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദ് ഫിലിം സിറ്റിയിൽ ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിലെ സുപ്രധാന ആക്ഷൻ സീൻ പൂർത്തിയായെന്നും 2025 പൊങ്കലിന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നുമാണ് റിപ്പോർട്ട്.

വിജയ് നായകനായ ഗോട്ട് കേരളമടക്കമുള്ള സ്ഥലങ്ങളിലാണ് ചിത്രീകരിച്ചത്. ചിത്രം സെപ്തംബറിൽ തീയേറ്ററുകളിൽ എത്തും. രണ്ട് ഗെറ്റപ്പിലാണ് വിജയ് ഗോട്ടിൽ അഭിനയിക്കുന്നത്. പ്രശാന്ത്, പ്രഭുദേവ, സ്‌നേഹ, ലൈല, മോഹൻ, മീനാക്ഷി ചൗധരി, യോഗി ബാബു, അജ്മൽ, ജയറാം, യുഗേന്ദ്രൻ, വൈഭവ്, പ്രേംജി, അരവിന്ദ് ആകാശ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ