ENTERTAINMENT

'ഇന്ത്യയാണ് എല്ലാം'; കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കുമെന്ന് അക്ഷയ് കുമാര്‍

കനേഡിയന്‍ പൗരത്വം സ്വീകരിച്ചതിന് പിന്നിലെ സാഹചര്യം അറിയാതെയാണ് പലരും തന്നെ വിമര്‍ശിച്ചിട്ടുള്ളതെന്ന് അക്ഷയ് കുമാര്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

കനേഡിയന്‍ പൗരത്വം സ്വീകരിച്ചതിന്റെ പേരില്‍ നിരന്തരം വിമര്‍ശനം നേരിടുന്ന ബോളിവുഡ് താരമാണ് അക്ഷയ് കുമാര്‍. എന്നാലിപ്പോള്‍ വിമര്‍ശകര്‍ക്കെല്ലാം മറുപടിയുമായി നടന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിനായുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നാണ് താരത്തിന്റെ പ്രതികരണം. നിയമപരമായി സ്വീകരിക്കേണ്ട നടപടികളുമായി മുന്നോട്ട് പോകുമെന്ന് അക്ഷയ് കുമാര്‍ പ്രതികരിച്ചു. കനേഡിയന്‍ പൗരത്വം വിഷയത്തില്‍ കാര്യങ്ങളിയാതെയാണ് പലരും തന്നെ വിമര്‍ശിച്ചിട്ടുള്ളതെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

''ഞാന്‍ ഇതുവരെ എന്ത് നേടിയോ, അതെല്ലാം ഇന്ത്യയില്‍ നിന്ന് ലഭിച്ചതാണ്. പ്രശസ്തിയും സമ്പത്തുമെല്ലാം ഇന്ത്യയാണ് തന്നത് അതിനാല്‍ ഇന്ത്യ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്'' - അക്ഷയ് കുമാര്‍ വ്യക്തമാക്കി.

2019 ല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്രമോദിയുമായുള്ള അഭിമുഖത്തിന് ശേഷമാണ് അക്ഷയ് കുമാറിന്റെ പൗരത്വം ചര്‍ച്ചാവിഷയമായത്

1990 കളില്‍ പല സിനിമകളും മോശമായതിനെ തുടര്‍ന്നാണ് കാനഡയിലേയ്ക്ക് പോകാനുള്ള തീരുമാനമെടുത്തതെന്ന് താരം പറയുന്നു ''സിനിമകള്‍ മോശമായതിന്റെ പേരില്‍ വല്ലാത്ത വിഷമം അലട്ടിയിരുന്നു. മറ്റെന്തെങ്കിലും ചെയ്യണമെന്ന തോന്നലുണ്ടായി. അപ്പോഴൊരു സുഹൃത്താണ് കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ നിര്‍ദേശിച്ചത്.'' -അക്ഷയ് കുമാര്‍ വ്യക്തമാക്കി.

ഇപ്പോള്‍ അതല്ല സാഹചര്യമെന്ന് താരം പറയുന്നു. തന്റെ എല്ലാ സിനിമകളും പ്രേക്ഷകര്‍ സ്വീകരിക്കുന്നതിനാലാണ് കനേഡിയന്‍ പാസ്പോര്‍ട്ട് മാറ്റുന്നതിന്റെ നടപടികളിലേക്ക് കടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദിയുമായുള്ള അഭിമുഖത്തിന് പിന്നാലെയാണ് അക്ഷയ് കുമാറിന്റെ പൗരത്വം ചര്‍ച്ചാവിഷയമായത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ