ENTERTAINMENT

സിനിമകൾ പരാജയപ്പെടുമ്പോൾ ചിലർ അയക്കുന്ന സന്ദേശങ്ങൾ ചരമക്കുറിപ്പുകൾ പോലെ: അക്ഷയ് കുമാർ

കഠിനാധ്വാനമുണ്ടായിട്ടും എന്തുകൊണ്ടാണ് തുടർച്ചയായുളള തോൽവികൾ എന്ന പത്രപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി

എന്റർടെയ്ൻമെന്റ് ഡെസ്ക്

സിനിമകൾ പരാജയപ്പെടുമ്പോൾ ചിലർ അയയ്ക്കുന്ന സന്ദേശങ്ങൾ മരണശേഷം അയക്കുന്ന അനുശോചന സന്ദേശം പോലെ തോന്നുമെന്ന് അക്ഷയ് കുമാർ. ''പരാജയങ്ങളിൽ തളരാറില്ല, അതിനെക്കുറിച്ച് ചിന്തിച്ചിരിക്കാറുമില്ല. ജയമോ തോൽവിയോ എന്തുതന്നെ ആയാലും അതിൽ താൻ തൃപ്തനാണ്,''അക്ഷയ് കുമാർ പറഞ്ഞു.

ഖേല്‍ ഖേല്‍ മേ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിലായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം. കഠിനാധ്വാനമുണ്ടായിട്ടും എന്തുകൊണ്ടാണ് തുടർച്ചയായുളള തോൽവികൾ എന്ന പത്രപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു ഈ മറുപടി.

''ജയമായാലും തോൽവിയായാലും അത് നല്ലതിനുവേണ്ടിയാണ്. പരാജയങ്ങളെക്കുറിച്ച് അധികം ചിന്തിച്ച് സമയം കളയാറില്ല. അടുത്തിറങ്ങിയ എന്റെ ചില സിനിമകൾ വിജയമായില്ല. അവയെല്ലാം പരാജയപ്പെട്ടപ്പോള്‍ ചിലര്‍ അയച്ച സന്ദേശങ്ങൾ കണ്ടപ്പോൾ മരിച്ചുകഴിഞ്ഞ് അയക്കുന്ന അനുശോചന സന്ദേശം പോലെ തോന്നി.''

''അക്ഷയ് കുമാർ സാർ നിങ്ങൾ തിരിച്ചു വരും എന്ന് ഒരു മാധ്യമത്തിൽ എന്നെക്കുറിച്ച് എഴുതി. തിരിച്ചു വരാൻ വേണ്ടി ഞാൻ എങ്ങോട്ടും പോയിട്ടില്ലല്ലോ? അത് ഞാൻ അദ്ദേഹത്തെ വിളിച്ച് ചോദിക്കുകയും ചെയ്തു. ഞാൻ ഇവിടെ തന്നെയുണ്ട്. ആളുകൾ എന്തൊക്കെ പറഞ്ഞാലും ഞാൻ എന്റെ ജോലി തുടർന്നുകൊണ്ടേയിരിക്കും. രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നു, ജോലിക്കുപോയി വീട്ടിലേക്ക് മടങ്ങുന്നു. ഞാന്‍ എന്തെങ്കിലും സമ്പാ​ദിക്കുന്നുണ്ടെങ്കിൽ അതെന്റെ അധ്വാനത്തിന്റെ ഫലമാണ്. ഞാൻ ആരിൽനിന്നും ഒന്നും ഇതുവരെ തട്ടിയെടുത്തിട്ടില്ല. എന്നെ വെടിവച്ച് വീഴ്ത്തുന്നത് വരെ ഞാൻ എന്റെ ജോലി തുടർന്നു കൊണ്ടിരിക്കും,'' അക്ഷയ് കുമാർ പറഞ്ഞു.

സമീപകാലത്തിറങ്ങിയ അക്ഷയ് കുമാര്‍ ചിത്രങ്ങളിൽ ഒട്ടുമിക്കതും ബോക്സോഫീസിൽ വന്‍ പരാജയമായിരുന്നു. ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്രിരാജ്, രാം സേതു, സെല്‍ഫി, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ തുടങ്ങിയ സാമ്പത്തികനേട്ടം കൈവരിക്കാതെ തകർന്നടിഞ്ഞു. ആശ്വാസമായത് അമിത് റായ് സംവിധാനം ചെയ്ത ഓ മൈ ഗോഡ് എന്ന ചിത്രം മാത്രം.

സൂരരൈ പോട്രിന്റെ റീമേക്ക് സർഫിരക്കും പ്രതീക്ഷിച്ച വിജയം നേടാനായില്ല. സുധ കൊങ്കര തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ജൂലൈ 12 നായിരുന്നു ചിത്രത്തിന്റെ റിലീസ്. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍നിന്ന് ചിത്രത്തിന് ലഭിച്ചത് 2.40 കോടി രൂപ മാത്രമായിരുന്നു. 15 വര്‍ഷത്തെ കരിയറിൽ അക്ഷയ് കുമാറിന് ലഭിക്കുന്ന ഏറ്റവും മോശം ഓപ്പണിങ്ങാണ് സര്‍ഫിരയുടേതെന്നായിരുന്നു ഇന്‍ഡസ്ട്രി ട്രാക്കറായ സാക്‌നികിന്റെ റിപ്പോര്‍ട്ട്.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം