ENTERTAINMENT

കടം വീട്ടാന്‍ സണ്ണി ഡിയോളിന് 40 കോടി വാഗ്ദാനം ചെയ്തെന്ന് റിപ്പോർട്ട്; നിഷേധിച്ച് അക്ഷയ് കുമാർ

വാർത്ത വസ്തുതാവിരുദ്ധമാണെന്ന് അക്ഷയ് കുമാറിന്റെ വക്താവ് അറിയിച്ചു

എന്റർടെയ്ൻമെന്റ് ഡെസ്ക്

ബോളിവുഡ് താരവും ബിജെപി എംപിയുമായ സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലനടപടികളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി സഹായിക്കാന്‍ തയാറായെന്ന ആരോപണങ്ങള്‍ നിഷേധിച്ച് അക്ഷയ് കുമാർ. 56 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് മുംബൈ ജൂഹുവിലെ സണ്ണിയുടെ ബംഗ്ലാവ് ലേലം ചെയ്യാന്‍ ബാങ്ക് ഓഫ് ബറോഡ (ബിഒബി) ഞായറാഴ്ച നോട്ടീസ് പതിപ്പിച്ചിരുന്നു

സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തിങ്കളാഴ്ച നോട്ടീസ് പിൻവലിക്കുകയും ചെയ്തു. എന്നാൽ, സണ്ണി ഡിയോളിന്റെ വായ്പാ ബാധ്യത തിരിച്ചടയ്ക്കുന്നതിനായി നാല്പത് കോടി രൂപയോളം അക്ഷയ് കുമാർ വാഗ്ദാനം ചെയ്‌തെന്ന് ഇതിനോടകം തന്നെ വാർത്ത പ്രചരിച്ചു. എന്നാൽ ഇത് വസ്തുതാവിരുദ്ധമാണെന്ന് അക്ഷയ് കുമാറിന്റെ വക്താവിനെ ഉദ്ധരിച്ച്‌ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് സണ്ണി ഡിയോള്‍ 55,99,80,766.33 രൂപ വായ്പ എടുത്തെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞത്. നല്‍കാനുള്ള 55.99 കോടി രൂപ തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിന്റെ സ്വത്ത് ലേലം ചെയ്യുമെന്നും ബാങ്ക് നോട്ടീസിലൂടെ അറിയിച്ചിരുന്നു. സണ്ണി വില്ല, സണ്ണി സൗണ്ട്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ജൂഹുവിലെ വസ്തുവകകളാണ് ലേലം ചെയ്യാൻ തീരുമാനിച്ചിരുന്നത്. വായ്പയുടെ കോർപ്പറേറ്റ് ഗ്യാരന്ററാണ് സ്ഥാപനം. സെപ്റ്റംബര്‍ 25 ന് ലേലം ചെയ്യുമെന്നായിരുന്നു പരസ്യം നല്‍കിയിരുന്നത്. നോട്ടീസ് പിൻവലിച്ചതിനു പിന്നിലെ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. ബാങ്കിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.

അക്ഷയ് കുമാറും സണ്ണി ഡിയോളും തങ്ങളുടെ ചിത്രങ്ങളായ ഒഎംജി 2, ഗദർ 2 എന്നിവയിലൂടെ ബോക്സ് ഓഫീസിൽ വൻ വിജയം നേടുകയാണ്. ഇതുവരെ 375 കോടിയാണ് ഗദർ 2 നേടിയത്. 2001ല്‍ പുറത്തിറങ്ങി വൻ വിജയമായ ചിത്രം 'ഗദര്‍: ഏക് പ്രേം കഥ'യുടെ രണ്ടാം ഭാഗമാണ് ഇത്. പങ്കജ് ത്രിപാഠി അഭിനയിച്ച ഒഎംജി 2 ഇതുവരെ 113 കോടി രൂപയും നേടി.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം