ENTERTAINMENT

നിമിഷയ്ക്കും റോഷനും കൈകൊടുത്ത് ആലിയ ഭട്ട്; പോച്ചറിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി താരം

എട്ട് എപ്പിസോഡുള്ള സീരീസിന്റെ ആദ്യ മൂന്ന് എപ്പിസോഡുകള്‍ 2023ലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു

വെബ് ഡെസ്ക്

നിമിഷ സജയനും റോഷൻ മാത്യുവും ഒന്നിക്കുന്ന ആമസോൺ ഒറിജിനൽ സീരിസായ പോച്ചറിൻറെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി ബോളിവുഡ് നടിയും നിർമാതാവുമായ ആലിയ ഭട്ട്. പ്രൈം വീഡിയോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണ കുറ്റകൃത്യ പരമ്പരയാണ് പോച്ചർ. ഇന്ത്യൻ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടസംഘത്തെകുറിച്ചുള്ള സാങ്കല്‍പ്പിക കഥയാണ് സീരീസ് പറയുന്നത്.

ഫെബ്രുവരി 23ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240ലധികം രാജ്യങ്ങളിലുമായി ആമസോണ്‍ പ്രൈം വീഡിയോ പോച്ചര്‍ സ്ട്രീം ചെയ്യും. ഡല്‍ഹി ക്രൈം ക്രിയേറ്റര്‍ റിച്ചി മേത്തയാണ് പോച്ചറിന്റെ സംവിധായകന്‍. ക്യുസി എൻറർടൈൻമെന്റാണ് നിർമ്മിക്കുന്നത്.

ഏറെ പ്രാധാന്യമുള്ള ഈ പ്രോജക്റ്റിൻറെ ഭാഗമാകുന്നതില്‍ തനിക്കും എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസിനും അഭിമാനമുണ്ടെന്ന് ആലിയ ഭട്ട് പ്രതികരിച്ചു. നമ്മുടെ വനങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന പോച്ചറിന്റെ കഥപറച്ചിൽ എന്നെ ഏറെ ആകർഷിച്ചു. എല്ലാ ജീവജാലങ്ങളോടും കൂടുതൽ അനുകമ്പയും പരിഗണനയും ഉള്ളവരായിരിക്കാനുള്ള സന്ദേശം നൽകാന്‍ പോച്ചറിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്, ആലിയ കൂട്ടിച്ചേർത്തു.

എട്ട് എപ്പിസോഡുള്ള ഈ പരമ്പരയുടെ ആദ്യ മൂന്ന് എപ്പിസോഡുകള്‍ 2023ലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജൊഹാന്‍ ഹെര്‍ലിന്‍ എയ്ഡ് ക്യാമറ ചലിപ്പിക്കുന്ന സീരീസിന് സംഗീതം നല്‍കിയത് ആന്‍ഡ്രൂ ലോക്കിംഗ്ടണാണ്. ബെവര്‍ലി മില്‍സ്, സൂസന്‍ ഷിപ്പ്ടണ്‍, ജസ്റ്റിന്‍ ലി എന്നിവരാണ് സീരീസിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ