ENTERTAINMENT

മാതൃത്വം ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭൂതി; അമ്മ റോളിലെ വിശേഷങ്ങള്‍ പങ്കുവച്ച് ആലിയ ഭട്ട്

എന്റർടെയ്ൻമെന്റ് ഡെസ്ക്

മാതൃത്വം ആസ്വദിക്കുന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം ആലിയ ഭട്ട്. മകള്‍ രാഹയോടൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയാണെന്ന് താരം പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെയാണ് താൻ ഇപ്പോൾ കടന്നുപോകുന്നതെന്നും മാതൃത്വം അനുഭവിക്കുക എന്നത് ഏറ്റവും മഹത്വമുള്ള ഒന്നാണെന്നും ആലിയ ഭട്ട് പറഞ്ഞു. അമ്മയുടെ റോളിലേക്ക് മാറിയപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകളും വെല്ലുവിളികളെയും കുറിച്ചും മണി കൺട്രോളിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

ആലിയ ഭട്ടും രണ്‍ബീർ കപൂറും

"മാതൃത്വം ഞാൻ ആസ്വദിക്കുകയാണ്. ജീവിതത്തിൽ കൂടുതൽ സ്നേഹവും വെളിച്ചവും പകരുന്ന ഒരു അനുഭൂതിയാണത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ്. കുഞ്ഞ് വളരുംതോറും ഓരോ ദിവസവും അമ്മ പുതിയ പുതിയ കാര്യങ്ങളാണ് പഠിക്കുന്നത്. എനിക്ക് ഈ പഠനം തുടരുക തന്നെ വേണം, ഈ അനുഭൂതിയില്‍ തന്നെയായിരിക്കാനാണ് ഏറ്റവും ആഗ്രഹം. എന്റെ അറിവിനും അപ്പുറത്താണ് അമ്മയുടെ റോള്‍ എന്നെ പഠിപ്പിക്കുന്നത്. എല്ലാ വെല്ലുവിളികള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഇപ്പോഴെന്റെ പക്കലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കുഞ്ഞിനൊപ്പം വളർന്നു അവയൊക്കെ പഠിക്കണം." ആലിയ പറഞ്ഞു.

അമ്മയാകുന്നതിന്റെ സന്തോഷവും ആകാംഷയും പങ്കുവച്ച് മുന്‍പും താരം രംഗത്തെത്തിയിട്ടുണ്ട്. 2022 ഏപ്രില്‍ 14നാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. ജൂണിലാണ് ആലിയ ഗര്‍ഭിണിയാണെന്ന വിവരം ഇരുവരും ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ഹോളിവുഡ് ചിത്രമായ 'ഹാര്‍ട്ട് ഓഫ് സ്റ്റോണി'ന്‍റെ ചിത്രീകരണത്തിനിടയ്ക്കാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. നവംബറില്‍ ഇരുവർക്കും പെണ്‍കുഞ്ഞ് പിറന്നു. കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ ആലിയയെടുത്ത തീരുമാനം അബദ്ധമാകുമോ എന്ന ചോദ്യവും ആരാധകരില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍, അമ്മയാകുന്നത് തന്റെ കരിയറിനെ ബാധിക്കില്ലെന്നായിരുന്നു ആലിയ നല്‍കിയ മറുപടി. താരദമ്പതികളുടെ പ്രണയവും വിവാഹവും കുഞ്ഞ് ജനിച്ചതുമൊക്കെ ആരാധകർ ആഘോഷമാക്കിയിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?