ENTERTAINMENT

അല്ലു അര്‍ജുനും ത്രിവിക്രം ശ്രീനിവാസും ഒന്നിക്കുന്നു; വരുന്നത് വമ്പന്‍ ചിത്രം

ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ബ്ലോക്ക്ബസ്റ്റര്‍ ജോഡികളായ അല്ലു അര്‍ജുനും ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. താല്‍ക്കാലികമായി എഎ22 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഗീത ആര്‍ട്സ്, ഹരിക & ഹാസിന്‍ ക്രിയേഷന്‍സ് എന്നീ പ്രൊഡക്ഷന്‍ ബാനറുകളില്‍ അല്ലു അരവിന്ദ്, എസ് രാധാകൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഗീത ആര്‍ട്സ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ത്രിവിക്രമിന്റെയും അല്ലു അര്‍ജുന്റെയും ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ചിത്രമായിരിക്കും ഇതെന്നും ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അണിയറ പ്രവർത്തകര്‍ അറിയിച്ചു.

'ഡൈനാമിക് ജോഡി തിരിച്ചെത്തുന്നു. ഐക്കണ്‍ സ്റ്റാര്‍ അല്ലുഅര്‍ജുനും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ ത്രിവിക്രമും അവരുടെ നാലാമത്തെ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍,'' ഗീത ആര്‍ട്‌സ് ട്വിറ്ററില്‍ പങ്കുവെച്ചു. 2012ല്‍ പുറത്തിറങ്ങിയ 'ജുലായി' എന്ന ചിത്രത്തിലാണ് അര്‍ജുനും ത്രിവിക്രമും ആദ്യമായി ഒന്നിച്ചത്. നാലാമത്തെ ചിത്രം വലിയൊരു ദൃശ്യവിസ്മയമായിരിക്കുമെന്നും നിര്‍മ്മാതാക്കള്‍ കൂട്ടിച്ചേർത്തു

ഇരുവരുടെയും മുന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ മുമ്പിലുളളതിനാല്‍ ഈ സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളും ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ ജോലികള്‍ 2023 ഡിസംബറോടെ ആരംഭിക്കുകയും 2024 പകുതിയോടെ ചിത്രം തിയറ്ററുകളിലെത്തുകയും ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്.

പുഷ്പ 2ന്റെ റിലീസിനായാണ് അല്ലു ആരാധകര്‍ കാത്തിരിക്കുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2024 ന്റെ തുടക്കത്തില്‍ തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. അതേസമയം, മഹേഷ് ബാബുവിനൊപ്പം വരാനിരിക്കുന്ന ചിത്രമായ ഗുണ്ടൂര്‍ കാരത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് സംവിധായകന്‍ ത്രിവിക്രം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ