ENTERTAINMENT

'ആ തിരിച്ചറിവ് വേദനിപ്പിച്ചു', ദേശീയ പുരസ്കാരം നേടണമെന്ന വാശി കൂട്ടിയെന്ന് അല്ലു അർജുൻ

2021 ഡിസംബർ 17-നാണ് സുകുമാറിന്റെ സംവിധാനത്തിൽ അല്ലു അർജുനെ മികച്ച നടനുളള ദേശീയ പരുരസ്കാരത്തിന് അർഹനാക്കിയ പുഷ്പയുടെ ആദ്യ ഭാ​ഗം തിയേറ്ററുകളിലെത്തിയത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

ദേശീയ പുരസ്‌കാരം നേടിയവരുടെ ലിസ്റ്റിൽ തെലുങ്കിൽ നിന്നും ഒരു താരം പോലുമില്ലെന്ന യാഥാർഥ്യം തന്നെ ഏറെ വേദനിപ്പിച്ചിരുന്നതായി അല്ലു അർജുൻ. ആ തിരിച്ചറിവാണ് ദേശീയ പുരസ്കാരം നേടാൻ പ്രേരിപ്പിച്ചതെന്നും അവാര്‍ഡ് തെലുങ്ക് സിനിമയ്ക്ക് സമര്‍പ്പിക്കുകയാണെന്നും അല്ലു അർജുൻ പറഞ്ഞു. തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയുടെ ഷോ ആയ അണ്‍സ്‌റ്റോപ്പബിളിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. പുരസ്കാരം കിട്ടിയപ്പോൾ എന്തു തോന്നി എന്ന ചോദ്യത്തിനാണ് അല്ലു അർജുൻ ഇപ്രകാരം മറുപടി നൽകിയത്.

2021 ഡിസംബർ 17-നാണ് സുകുമാറിന്റെ സംവിധാനത്തിൽ അല്ലു അർജുനെ മികച്ച നടനുളള ദേശീയ പരുരസ്കാരത്തിന് അർഹനാക്കിയ പുഷ്പയുടെ ആദ്യ ഭാ​ഗം തിയേറ്ററുകളിലെത്തിയത്. പാൻ-ഇന്ത്യൻ റിലീസായെത്തിയ ചിത്രം ഹിന്ദിയിലും അപ്രതീക്ഷിത കളക്ഷൻ നേടിയിരുന്നു. അപൂർവമായി മാത്രം രണ്ടാംവാര കളക്ഷൻ ഒന്നാം വാരത്തിലെതിനേക്കാൾ കൂടുതലാവുക എന്ന നേട്ടവും 'പുഷ്പ' ബോളിവുഡിൽ നേടിയിരുന്നു. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടാകെ തരംഗം സൃഷ്‌ടിച്ച പുഷ്പ: ദ റേസിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകർക്ക് 'പുഷ്പ 2 ദ റൂൾ' എന്ന ചിത്രത്തിന്മേലുളള പ്രതീക്ഷ വലുതാണ്.

ഡിസംബർ ആറിനാണ് ചിത്രം റിലീസിനെത്തുക. നേരത്തെ ക്രിസ്മസ് റിലീസ് ആയിട്ടായിരിക്കും ചിത്രം എത്തുകയെന്ന് പ്രചാരണങ്ങൾ ഉണ്ടായിരുന്നു. മൈത്രി മൂവി മേക്കേഴ്‌സും സംവിധായകൻ സുകുമാറിന്റെ സുകുമാർ റൈറ്റിങ്സും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. അല്ലു അർജുൻ, രശ്മിക മന്ദന, ഫഹദ് ഫാസിൽ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. മിറെസ്ലോ കുബ ബ്രോസെക് ആണ് ഛായാഗ്രാഹകൻ. പീറ്റർ ഹെയ്ൻ , കേച്ച കംഫാക്ഡീ, ഡ്രാഗൺ പ്രകാശ്, നബകാന്ത എന്നിവർ ചേർന്നാണ് സംഘട്ടനം. പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, ഗാനരചന: സിജു തുറവൂർ, എഡിറ്റർ: നവിൻ നൂലി, വിഎഫ്എക്‌സ് സൂപ്പർവൈസർ: കമല കണ്ണൻ, വസ്ത്രാലങ്കാരം: ദീപാലി നൂർ, ശീതൾ ശർമ്മ, നൃത്തസംവിധാനം: പ്രേം രക്ഷിത്, ഗണേഷ് ആചാര്യ, വിജയ് പോലാക്കി, സൃഷ്ടി വർമ.

ക്യാരക്ടർ ഡിസൈനർ: പ്രീതി ശീൽ സിംഗ്, സിഎഫ്ഒ: സി.എച്ച്. നാഗഭൂഷണം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബാ സായ് കുമാർ മാമിഡിപ്പള്ളി, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ വി വി ബാല സുബ്രഹ്‌മണ്യൻ വിഷ്ണു, മിക്‌സ് എഞ്ചിനീയർ - ബിപിൻ, ഡിഐ & സൗണ്ട് മിക്‌സിംഗ്: അന്നപൂർണ സ്റ്റുഡിയോസ്, സൗണ്ട് ഡിസൈൻ: റസൂൽ പൂക്കുട്ടി

പാലക്കാട്: കള്ളവോട്ട് തടയാൻ കോടതിയെ സമീപിക്കാന്‍ ബിജെപി; ഇടത് സ്ഥാനാർഥിയുടേതടക്കം 20,000 കള്ളവോട്ടുകളെന്ന് സി കൃഷ്ണകുമാർ

വയനാട് ഉരുള്‍പൊട്ടല്‍: കേന്ദ്ര ആവഗണയ്‌ക്കെതിരെ യുഡിഎഫ് പ്രക്ഷോഭത്തിന്, 19 ന് ഹര്‍ത്താല്‍

ശ്രീലങ്കന്‍ ചരിത്രത്തിലെ ഐതിഹാസിക വിജയം, ഒരു ജനതയുടെ പ്രതീക്ഷയാകുന്ന ദിസനായകെ

ഗുജറാത്ത് തീരത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട ; പിടികൂടിയത് 700 കിലോ മെത്ത്, എട്ട് ഇറാൻ പൗരന്മാർ അറസ്റ്റിൽ

പാര്‍ട്ടി അന്വേഷിക്കില്ല, ആത്മകഥയില്‍ ഇപിയെ വിശ്വാസമെന്ന് എം വി ഗോവിന്ദന്‍