ENTERTAINMENT

റെക്കോർഡ് തുകയ്ക്ക് തമിഴ് നാട്ടില്‍ വിതരണാവകാശം നേടി അൽഫോൺസ് ചിത്രം

വെബ് ഡെസ്ക്

മലയാളികളുടെ പ്രിയ നടന്‍ പൃഥ്വിരാജ് സുകുമാരനും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഗോള്‍ഡ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 7 വര്‍ഷത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രനൊരുക്കുന്ന ചിത്രത്തിന്റെ വിതരണാവകാശം റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയത്.

2015 ല്‍ പുറത്തിറങ്ങിയ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം പ്രേമം കേരളത്തിലും തമിഴ് നാട്ടിലും വലിയ തരംഗം ഉണ്ടാക്കിയിരുന്നു. തമിഴ്നാട്ടില്‍ മലയാളത്തില്‍ തന്നെ റിലീസ് ചെയ്ത ചിത്രം തീയേറ്ററില്‍ ആഴ്ചകളോളം വലിയ ഓളമാണ് സൃഷ്ടിച്ചത്. മലയാളികളെ പോലെ തന്നെ തമിഴ് പ്രേക്ഷകരും ചിത്രം ഏറ്റെടുത്തു. പ്രേമത്തിലൂടെ നിവിന്‍ പോളി തമിഴ്നാട്ടിലും പ്രിയതാരമായി.

ഇപ്പോഴിതാ ഏഴ് വര്‍ഷത്തെ ഇടവേളക്കു ശേഷം തിയറ്ററില്‍ എത്തുന്ന അല്‍ഫോണ്‍സ് ചിത്രത്തിന്‍റെ വിതരണാവകാശം ഒരു മലയാള ചിത്രത്തിന് കിട്ടാവുന്ന ഏറ്റവും വലിയ തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. 1.25 കോടി രൂപയ്ക്കാണ് തമിഴ്നാട്ടിലെ വിതരണാവകാശം എസ്എസ്ഐ പ്രൊഡക്ഷന്‍സ് ഏറ്റെടുത്തിരിക്കുന്നത്. പ്രേമം തമിഴ്നാട്ടില്‍ സൃഷ്ടിച്ച തരംഗം തന്നെയാണ് ഇതിനു പിന്നിലെ കാരണം എന്ന് പറയാം.

ചിത്രം സെപ്റ്റംബർ 8ന് തിയറ്ററിൽ എത്തും

നേരത്തിന് ശേഷം മലയാളത്തിലും തമിഴിലും ഒരുങ്ങുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്. ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ അമ്മ വേഷത്തില്‍ എത്തുന്നത് മല്ലികാ സുകുമാരന്‍ ആണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കോമഡി ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സെപ്റ്റംബര്‍ 8ന് തിരുവോണ സമ്മാനമായി തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്‍റെ ടീസറിന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. പ്രേമം സൃഷ്ടിച്ച തരംഗം ഗോള്‍ഡിനും സൃഷ്ടിക്കാന്‍ സാധിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്