ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിച്ചുകൊണ്ട് ലഘുലേഖ പുറത്തിറക്കി 'ആല്‍ത്തിയ' എന്ന സ്ത്രീകൂട്ടായ്മ.
സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന, പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന, സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് അറിവുണ്ടാകണം. അവരെ നാണംകെടുത്താന്‍ വരുന്നവര്‍ക്കു കൊടുക്കാനുള്ള ചുട്ട മറുപടികള്‍ ഉണ്ടാകണം. അതിനാണ് തങ്ങള്‍ ഈ ലഘുലേഖ തയ്യാറാക്കിയതെന്നും ആല്‍ത്തിയ സ്ത്രീ കൂട്ടായ്മ വ്യക്തമാക്കി.
സിനിമയില്‍ മാത്രമല്ല, അതിനോടു ചേര്‍ന്നുനില്‍ക്കുന്ന ടിവി പരിപാടി നിര്‍മ്മാണവ്യവസായം, വിനോദവ്യവസായം, മോഡലിങ്, പരസ്യം, നാടകം മുതലായ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതു പ്രസക്തമാണെന്നും അവര്‍ അറിയിച്ചു.
ആത്മാഭിമാനത്തോടെ ജോലിയെടുക്കാനുള്ള സ്ത്രീകളുടെ അവകാശം മറ്റേതു രംഗത്തെപ്പോലെ സിനിമമാരംഗത്തും ഉറപ്പിക്കാനുള്ള നിമിഷമമാണ് ഹേമ കമ്മിറ്റിയുടെ പരസ്യപ്പെടുത്തല്‍ നമുക്കു തരുന്നത്. ആ ലക്ഷ്യം നേടാന്‍ ആവ ശ്യമായ നിരവധി പ്രവര്‍ത്തനങ്ങളിലൊന്നാണ് സിനിമമാരംഗത്തു പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക്, രാജ്യത്ത് സ്ത്രീകള്‍ക്ക് ലഭിക്കുന്ന നിയമപരമായ തൊഴിലിട ലൈംഗികപീഡനത്തിനെതിരെയുള്ള സംരക്ഷണ സംവിധാനത്തെ പറ്റിയുള്ള അറിവ്. അതുണ്ടാക്കേണ്ടതുണ്ട്. - ആല്‍ത്തിയ സ്ത്രീ കൂട്ടായ്മ വ്യക്തമാക്കി.