ENTERTAINMENT

പ്രിയങ്ക ചോപ്രയുടെ സ്പൈ സീരീസ് 'സിറ്റഡൽ' ഏപ്രിൽ 28ന് റിലീസ്

മെയ് 27വരെ എല്ലാ വെള്ളിയാഴ്ച്ചകളിലും ഓരോ പുതിയ എപ്പിസോഡുകൾ പുറത്തിറങ്ങും

എന്റർടെയ്ൻമെന്റ് ഡെസ്ക്

റിച്ചാർഡ് മാഡൻ, പ്രിയങ്ക ചോപ്ര ജോനാസ്, സ്റ്റാൻലി ടുച്ചി, ലെസ്ലി മാൻവില്ലെ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഗ്രൗണ്ട് ബ്രേക്കിങ് ഗ്ലോബൽ സ്പൈ സീരീസ് 'സിറ്റഡലി'ന്റെ പ്രീമിയർ തീയതി വെളിപ്പെടുത്തി പ്രൈം വീഡിയോ. ഏപ്രിൽ 28ന് ആമസോൺ പ്രൈം വിഡിയോ വഴി സീരിസ് സ്ട്രീമിങ് തുടങ്ങും. തുടക്കത്തിൽ 2 എപ്പിസോഡുകളാണ് എത്തുക. തുടർന്ന് മെയ് 27വരെ എല്ലാ വെള്ളിയാഴ്ച്ചകളിലും ഓരോ പുതിയ എപ്പിസോഡുകൾ പുറത്തിറങ്ങും. റുസ്സോ ബ്രദേഴ്‌സിന്റെ AGBO-യും ഷോറണ്ണർ ഡേവിഡ് വെയ്‌ലും ചേർന്നാണ് സീരീസ് നിർമിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിൽ സിറ്റഡൽ ലഭ്യമാകും.

പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച 'സിറ്റഡലി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് 5 ലക്ഷത്തിലധികം ആളുകളാണ് ലൈക്ക് ചെയ്തത്. റിച്ചാർഡ് മാഡൻ മേസൺ കെയ്നായും, പ്രിയങ്ക ചോപ്ര നാദിയ സെൻ ആയും, സ്റ്റാൻലി ടുച്ചി ബെർണാഡ് ഓർലിക്ക് ആയും, ലെസ്ലി മാൻവില്ലെ ഡാലിയ ആർച്ചറായും, ഓസി ഇഖിലെ കാർട്ടർ സ്പെൻസായും, ആഷ്‌ലീ കമ്മിംഗ്സ് എബി കോൺറോയായും, റോളണ്ട് മുള്ളർ ആൻഡേഴ്‌സ് സിൽയും ഡേവിക് സിൽയും ആയും, കയോലിൻ സ്പ്രിംഗാൽ ഹെൻഡ്രിക്സ് കോൺറോയായും, വേഷമിടുന്നു. ഇവരെ കൂടാതെ വലിയ ഒരു താരനിര തന്നെ ചിത്രത്തിന്റെ ഭാ​ഗമാവുന്നുണ്ട്.

ഡേവിഡ് വെയിൽ ഷോറണ്ണറായും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും സേവനമനുഷ്ഠിക്കുന്നു. ജോഷ് അപ്പൽബോം, ആന്ദ്രേ നെമെക്, ജെഫ് പിങ്ക്നർ, സ്കോട്ട് റോസെൻബെർഗ് എന്നിവർ മിഡ്നൈറ്റ് റേഡിയോയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. ന്യൂട്ടൺ തോമസ് സിഗൽ, പാട്രിക് മോറൻ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ ചിത്രീകരിച്ച ഈ സീരീസിന്റെ ഇന്ത്യൻ പതിപ്പ് സംവിധാനം ചെയ്യുന്നത് ഫാമിലി മാൻ സീരീസ് സ്രഷ്‌ടാക്കളായ രാജ് & ഡി കെ എന്നിവർ ചേർന്നാണ്. അതിൽ പ്രധാന വേഷങ്ങളിലെത്തുന്നത് വരുൺ ധവാനും സാമന്ത റൂത്ത് പ്രഭുവും ആയിരിക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ