ENTERTAINMENT

'നിങ്ങളുടെ പ്രാർത്ഥനകള്‍ക്ക് നന്ദി, ആരോഗ്യം മെച്ചപ്പെടുന്നു'; ഹോളി ആശംസയുമായി അമിതാഭ് ബച്ചന്‍

ഇപ്പോള്‍ മുംബൈയിലെ വസതിയിൽ വിശ്രമത്തിലാണ് താരം

വെബ് ഡെസ്ക്

പ്രോജക്റ്റ് കെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം അമിതാഭ് ബച്ചന് സംഭവിച്ച അപകടത്തെ തുടർന്ന് ആശങ്കയിലായിരുന്നു ആരാധകർ. എന്നാലിപ്പോള്‍ തന്റെ ആരോഗ്യം മെച്ചപ്പെടുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഒപ്പം ആരാധകർക്ക് ഹോളി ആശംസകളും നേർന്നിട്ടുണ്ട് ബച്ചൻ. ട്വിറ്ററിലൂടെയാണ് ആരോഗ്യ വിവരങ്ങളും മറ്റും താരം പങ്കുവച്ചിരിക്കുന്നത്.

"ഒരുപാട് നന്ദിയും സ്നേഹവും, നിങ്ങളുടെ കരുതലിനും ആഗ്രഹങ്ങൾക്കും നന്ദി", ബച്ചൻ ട്വീറ്റ് ചെയ്തു. ആരാധകരുടെ പ്രാർത്ഥനകള്‍ കാരണമാണ് തന്റെ ആരോഗ്യം മെച്ചപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോളി ഉത്സവം ആഘോഷിക്കുന്നതിന് എന്റെ ആശംസകൾ നിങ്ങളോടൊപ്പമുണ്ട്, ഹോളിയുടെ നിറങ്ങൾ നിങ്ങളുടെ ജീവിതത്തിലും പലതരം നിറങ്ങൾ കൊണ്ടുവരട്ടെയെന്നും ബച്ചൻ ട്വീറ്റ് ചെയ്തു. ആരോഗ്യം ക്രമേണ പുരോഗമിക്കുകയാണെന്നും പൂർണ്ണമായും സുഖം പ്രാപിക്കാൻ സമയമെടുക്കുമെന്നും ബിഗ് ബി ബ്ലോഗിൽ വ്യക്തമാക്കുന്നു. ഡോക്ടർമാർ നിർദ്ദേശിച്ച കാര്യങ്ങളെല്ലാം പിന്തുടരുകയും വിശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നും എല്ലാ ജോലികള്‍ക്കും താത്ക്കാലിക അവധി നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

തിങ്കളാഴ്ചയാണ് പ്രൊജക്റ്റ് കെ സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ അമിതാഭ് ബച്ചന് പരുക്ക് പറ്റിയത്. വലതു വാരിയെല്ലിന്റെ പേശികൾക്ക് പരുക്കേറ്റതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുംബൈയിലെ വസതിയിൽ വിശ്രമത്തിലാണ് നിലവില്‍ ബച്ചന്‍.

പ്രഭാസ് - ദീപിക പദുക്കോൺ എന്നിവർ നായകനും നായികയുമായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് പ്രൊജക്റ്റ് കെ. നാഗ് അശ്വിനാണ് ചിത്രത്തിൻ്റെ സംവിധാനം. ഒരേസമയം തെലുങ്കിലും ഹിന്ദിയിലും ചിത്രീകരിക്കുന്ന പ്രൊജക്റ്റ് കെ ദീപികയുടെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ്. ദിഷ പഠാനിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ