ENTERTAINMENT

ഗതാഗതക്കുരുക്കിൽ കുടുങ്ങി അമിതാഭ് ബച്ചൻ; ലൊക്കേഷനിലെത്തിയത് ആരാധകന്റെ ബൈക്കിൽ

ആരാധകന് നന്ദിയറിയിച്ചുകൊണ്ടുള്ള താരത്തിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ് വൈറൽ

എന്റർടെയ്ൻമെന്റ് ഡെസ്ക്

രാവിലെ ലൊക്കേഷനിലേക്ക് പോകാനിറങ്ങുമ്പോൾ ഗതാഗതാക്കുരുക്കിൽ കുടുങ്ങിയാൽ എന്തു ചെയ്യും ? സാക്ഷാൽ അമിതാഭ് ബച്ചനാണെങ്കിലും മറ്റൊന്നും ചെയ്യാനില്ല, റോഡിൽ കണ്ട ഒരു ചെറുപ്പക്കാരനോട് ലിഫ്റ്റ് ചോദിച്ചു. ബൈക്കിന് പിന്നിൽ കയറി കൃത്യസമയത്ത് ലൊക്കേഷനിലെത്തി. സംഭവം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതും അമിതാഭ് ബച്ചൻ തന്നെയാണ്.

ബൈക്കിന്റെ ഉടമയ്ക്ക് നന്ദിയറിയിച്ചുകൊണ്ടുള്ള ബച്ചന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് വൈറലാണ് . കറുത്ത ടീ ഷർട്ടും നീല ട്രൗസറും തവിട്ട് നിറത്തിലുള്ള ബ്ലേസറും ധരിച്ച് വെള്ള സ്‌നീക്കറുകളണിഞ്ഞ് ഒരു വ്യക്തിയുടെ ബൈക്കിനു പുറകിലിരുന്ന് യാത്ര ചെയ്യുന്ന ഫോട്ടോയും ബച്ചൻ പങ്കുവച്ചിട്ടുണ്ട്

"സൗജന്യയാത്രയ്ക്ക് നന്ദി. നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല. എന്നാൽ നിങ്ങൾ എന്നെ ജോലി സ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചു. പരിഹരിക്കാനാകാത്ത ഗതാഗതക്കുരുക്കിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി. തൊപ്പിയും ഷോർട്ട്സും അണിഞ്ഞ മഞ്ഞ നിറത്തിലുള്ള ടീ ഷർട്ടിനും ഉടമയായ നിങ്ങൾക്ക് നന്ദി" എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.

ദീപിക പദുക്കോണും പ്രഭാസും പ്രധാന വേഷത്തിലെത്തുന്ന പ്രൊജക്ട് കെ എന്ന ചിത്രത്തിലാണ് അമിതാഭ് അഭിനയിക്കുന്നത്. ഒരേസമയം പല ലൊക്കേഷനുകളിലായാണ് ചിത്രീകരണം നടക്കുന്നത്. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമായാണ് റിലീസ് ചെയ്യുന്നത്. റിഭു ദാസ് ഗുപ്തയുടെ കോർട്ട് ഡ്രാമ ചിത്രം 'സെക്ഷൻ 84' ആണ് വരാനിരിക്കുന്ന മറ്റൊരു അമിതാഭ് ചിത്രം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ