ENTERTAINMENT

അമ്മ പിരിച്ചുവിടുമോ? പുതിയ ട്രേഡ് യൂണിയൻ രൂപീകരിക്കണമെന്ന ആവശ്യവുമായി ഫെഫ്കയെ സമീപിച്ച് താരങ്ങൾ

നിലവിലെ വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് അം​ഗങ്ങളുടെ കൂട്ട രാജിയും പുതിയ ട്രേഡ് യൂണിയൻ ഉണ്ടാക്കാനുളള നീക്കവും

എന്റർടെയ്ൻമെന്റ് ഡെസ്ക്

ചലച്ചിത്രതാരങ്ങളുടെ സംഘടനായ അമ്മ പിളർപ്പിലേക്കെന്ന് റിപ്പോർട്ട്. ഇരുപതോളം അംഗങ്ങൾ ട്രേഡ് യൂണിയൻ ഉണ്ടാക്കാനായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ സമീച്ചതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. ചലച്ചിത്രരംഗത്ത് നിലവിൽ 21 സംഘടനകളാണുള്ളത്. ചലച്ചിത്ര താരങ്ങളെ കൂടി ഉൾപ്പെടുത്തി പുതിയ സംഘട രൂപീകരിക്കണമെന്ന ആവശ്യവുമായാണ് ബി ഉണ്ണികൃഷ്ണനെ 20 അംഗങ്ങൾ സമീപിച്ചതെന്നാണ് റിപ്പോർട്ട്. ഇതിൽ പതിനേഴ് നടന്മാരും മൂന്ന് നടികകളുമാണുള്ളതെന്നാണ് ലഭിക്കുന്ന വിവരം.

ട്രേഡ് യൂണിയൻ രൂപീകരിച്ച് പേരുവിവരം സഹിതം എത്തിയാൽ പരിഗണിക്കാമെന്നും ഫെഫ്കയുടെ ജനറൽ കൗൺസിൽ അംഗീകരിച്ച ശേഷം തീരുമാനം എടുക്കാമെന്നുമാണ് ഫെഫ്ക നേതൃത്വം അറിയിച്ചിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ 'അമ്മ' പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാൽ രാജിവെച്ചിരുന്നു. സംഘടനയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെത്തുടർന്നായിരുന്നു രാജി. നേരത്തേ ഒരു വിഭാ​ഗം അം​ഗങ്ങൾ രാജിസന്നദ്ധത അറിയിച്ച് രം​ഗത്തെത്തുകയും തുടർന്ന് 17 അം​ഗ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു. നിലവിലെ വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് അം​ഗങ്ങളുടെ കൂട്ട രാജിയും പുതിയ ട്രേഡ് യൂണിയൻ ഉണ്ടാക്കാനുളള നീക്കവും.

അതേസമയം ഡബ്ല്യുസിസി ഒഴികെയുള്ള സംഘടനകളെയൊന്നും ഹേമ കമ്മിറ്റി വിളിക്കുകയോ വിവര ശേഖരണം നടത്തുകയോ ചെയ്തിട്ടില്ലെന്ന ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ആരോപണത്തിൽ അമ്മയിലെ നിലവിലെ അം​ഗങ്ങളായ സ്ത്രീകൾ പിന്തുണ അറിയിച്ചിരുന്നു. ഡബ്ല്യുസിസി അംഗങ്ങൾക്കു ചോദ്യപ്പട്ടിക അയച്ചുനൽകുകയും അമ്മ സംഘടനകളിലെ സ്ത്രീകളെ ഒഴിവാക്കുകയും ചെയ്തു, ഫെഫ്കയിലെ വിവിധ സംഘടനകളിലെ ജനറൽ സെക്രട്ടറിമാരെ ഇതിനായി വിളിക്കുകപോലും ചെയ്തിട്ടില്ല, തുടങ്ങിയവയാണ് വാർ‌ത്താസമ്മേളനത്തിൽ ബി ഉണ്ണികൃഷ്ണൻ ആരോപിച്ചത്.

എന്തടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി ആളുകളെ കണ്ടതെന്നും നിർമാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക അംഗങ്ങൾ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു. ഫെഫ്കയിലെ ട്രേഡ് യൂണിയൻ ജനറൽ സെക്രട്ടറിമാരെ പോലും കമ്മിറ്റി കണ്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരമർശിച്ച പേരുകളും 15 അംഗ പവർ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരുകളും പുറത്തുവിടണം. സാക്ഷികളിൽ ചിലർ പ്ലാൻ ചെയ്തതാണ് 15 അംഗ പവർ ഗ്രൂപ്പും മാഫിയയും. സിനിമയിൽ ഇത് അസാധ്യമാണ്. പവർ ​ഗ്രൂപ്പിൽ ആരൊക്കെയാണെന്നുള്ളത് നിയമപരമായി പുറത്തുവരണമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചവരുടെ പേരുകൾ പുറത്തുവിട്ടില്ലെങ്കിൽ നിയമവഴി തേടുമെന്നാണ് ഫെഫ്കയുടെ നിലപാട്. ആരോപണങ്ങളിൽ പറയുംപോലെ സിനിമയിൽനിന്നു വിലക്കിയെന്ന നടി പാർവതി തിരുവോത്തിന്റെ ആരോപണം തെറ്റാണെന്നും ഡബ്ല്യുസിസി അംഗങ്ങളെ സിനിമയിൽനിന്ന് മാറ്റിനിർത്തിയിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

'മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പും മാടമ്പള്ളിയിലെ ചിത്തരോഗിയും'; ഐ എ എസ് ഉദ്യോഗസ്ഥന്മാർക്കെതിരെ സർക്കാർ നടപടിയിലേക്ക്

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് വിസ സേവനം റദ്ദാക്കി കാനഡ

അലിഗഡ് സര്‍വകാലാശാല ന്യൂനപക്ഷപദവി; സുപ്രീം കോടതി വിധിയില്‍ ഒളിഞ്ഞിരിക്കുന്നത് അപകടമോ?

'മാടമ്പള്ളിയിലെ ചിത്തരോഗി എ ജയതിലക്': ഐഎഎസ് തലപ്പത്ത് തമ്മിലടി, പരസ്യപോരുമായി എൻ പ്രശാന്ത് IAS

മരുമകളെ ടിവി കാണാനും, ഉറങ്ങാനും അനുവദിക്കാത്തത് ക്രൂരതയായി കണക്കാനാവില്ലെന്ന് ഹൈക്കോടതി; ശിക്ഷാവിധി റദ്ദാക്കി