തിരക്കഥാകൃത്തും എഴുത്തുകാരനുമായ നിഷാദ് കോയ ആളുകളുടെ സിംപതി പിടിച്ചുപറ്റി വൈറലാകുന്ന വ്യക്തിയെന്ന് കമ്മട്ടിപ്പാടം, അഞ്ചക്കള്ളകൊക്കാന്‍ ഫെയിം പ്രവീണ്‍. മലയാളി ഫ്രം ഇന്ത്യ എന്ന സിനിമ മോഷണമെന്നാരോപിച്ച് രംഗത്തെത്തിയ നിഷാദ് കോയയുടെ അവകാശവാദത്തില്‍ വിവാദം തുടരുന്നതിനിടെയാണ് യൂവതാരം ആരോപണം ഉന്നയിക്കുന്നത്.
ഒരു സിനിമയ്ക്കായി തന്നെ നിഷാദ് കോയയും സംഘവും വിളിച്ചിരുന്നെന്നും പിന്നീട് പ്രതിഫലം പോലും തരാതെ തന്നെ പുറത്താക്കി. തന്റെ ജീവിതത്തില്‍ ഇത്രയും മാനിപുലേറ്റീവും കള്ളനുമായ ഒരു വ്യക്തിയെ കണ്ടിട്ടില്ലെന്നും പ്രവീണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. തനിക്ക് എന്ത് വാല്യുവാണ് ഉള്ളതെന്ന് ചിത്രത്തിന്റെ നിർമാതാവ് ചോദിച്ചെന്നും പ്രവീൺ പറഞ്ഞു.
പ്രവീണിന്റെ ഇൻസ്റ്റഗ്രാം കുറിപ്പ് പൂർണരൂപം,
അടുത്ത ദിവസം ഷൂട്ട് തുടങ്ങുന്ന ഒരു സിനിമയുണ്ട് അതിന്റെ അനുഭവം പങ്ക് വാക്കുന്നു
ഇപ്പോ ആൾക്കാരുടെ സിംപതി പിടിച്ച് വൈറൽ ആയ ഒരു വ്യക്തിയാണ് മെയിൻ കഥാപാത്രം പേര് നിഷാദ് കോയ , പിന്നെ 'എന്റെ വാല്യൂ' എന്താന്ന് ചോയിച്ച പുതിയ ഒരു നിർമാതാവും എന്തോ റഫീഖ് എന്ന് എങ്ങാണ്ടും ആണ് പേര്, 2 പേരും കൂടെ കളിക്കുന്നത് ഒരു പ്രൊഡക്ഷൻ കൺട്രോളർനേം വച്ചോണ്ട്.
സംഭവം ഞാൻ വെറും പൊട്ടൻ ആണ്, അത്രേം വിവരം ഒന്നുല... അത് സമ്മതിക്കുന്നു, അതോണ്ട് ഞാൻ ഇത്രേം എങ്കിലും ചെയ്തില്ലേൽ എങ്ങനാ ശരി അവ...
കാരണം എന്നെ നിങ്ങൾ ആണ് വിളിച്ചത് അല്ലാണ്ട് ഞാൻ വലിഞ്ഞു കേറി വന്നതല്ല,പിന്നെ ഇട്ടു വലുപ്പിച് വലുപ്പിച്ചു അവസാനം മേൽ പറഞ്ഞ മെയിൻ കഥാപാത്രത്തിനോട് കെഞ്ചി വരെ പറഞ്ഞു ചേട്ടാ അറ്റ്ലീസ്റ്റ് വാടക അടക്കാൻ ഉള്ള പൈസ എങ്കിലും തരാൻ... (വിളിച്ചതിന്റെ പിറ്റേന്ന് മുതൽ ഇപ്പോ തരും, അത് എല്ലാം സെറ്റ് ആണ്, ഇന്ന് വൈകിട്ട്...,നാളെ ഉച്ചക്ക്.....,എന്ന നാടകം )അതിന്റെ ഇടയിൽ യാതൊരു ബന്ധുമില്ലാത്ത ആളുടെ പേരും പറഞ്ഞു എന്നെ പുറത്താക്കുന്നു, അടുത്ത ദിവസം പിന്നേം വിളിക്കുന്നു..വെറും മണ്ടനായ ഞാൻ പിന്നേം കേറി തല വച്ച് കൊടുക്കുന്നു... അതൊക്കെ കഴിഞ്ഞു ഇന്നലെ ഞാൻ പിന്നേം പുറത്താക്കപെടുന്നു.
മിസ്റ്റര്‍ റൈറ്റര്‍ താങ്കള്‍ ലാസ്റ്റ് ഇന്റര്‍വ്യൂവില്‍ കിടന്ന് പറഞ്ഞ ഒരു കാര്യമല്ലേ കഷ്ടപ്പാടിന്റേം യാതന ന്റെയും ഓക്കേ വച്ച് കാച്ചിയ മറ്റേ ഡയലോഗ്. അത് ഓക്കേ ഒന്ന് കണ്ണാടി നോക്കി പറയട്ടോ, ഇതു താന്‍ തന്നെ 2 തവണ എനിക്ക് ഉറപ്പ് തന്നിട്ട് അത് പാലിക്കാതെ എന്നെ ഊക്കിയത് കൊണ്ട് മാത്രം ആണുട്ടോ,വേറെ ഒന്നും കൊണ്ടും അല്ല ??'താങ്കള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് വിളിക്കുന്നതും കാത്തു ഞാന്‍ ഇവിടെ നികുന്നുണ്ട് വരുമ്പോള്‍ ഒരു മിസ്സ്കാള് എങ്കിലും വിടണം
പിന്നെ ഇതുവരെ ഉള്ള ജീവിതത്തില്‍ വച്ച് ഇത്രേം മാനിപ്പുലേറ്റീവും, കള്ളനും ആയിട്ടുള്ള വ്യക്തി ഞാന്‍ കണ്ടട്ടില്ല, അതിന് അവസരം ഉണ്ടാക്കി തന്നതില്‍ ഒരു സന്തോഷം ഓക്കേ ഉണ്ട്
പിന്നെ എന്റെ വാല്യു ചോയിച്ച ചെട്ട(റ്റ)യോട്,
ആദ്യ പടം = കമ്മട്ടിപ്പാടം, മരുഭൂമിയിലെ ആന, ദിവന്ജിമൂല, തമ്പുരാന് എഴുന്നള്ളി, ഇൻസൈഡ് മൈ ഹെഡ്, പോച്ചർ, അഞ്ചക്കള്ളകൊക്കാന്‍ തത്കാലം എനിക്ക് ഇത്രേം value മതി നീ തരാന്‍ നിക്കണ്ട
അപ്പൊ എല്ലാ വിധ ആശംസകളും പ്രാര്‍ത്ഥന യും ഉണ്ടാവും നല്ലയൊരു സിനിമ ആവട്ടെ
പിന്നെ ഈ സിനിമയില്‍ ഭാഗമാവാന്‍ പോകുന്ന വാല്യൂ ഇല്ലാത്ത ബാക്കി അഭിനേതാക്കള്‍ അവസാനം കിട്ടും എന്ന് വിചാരിച്ചു ആത്മാര്‍ഥയുടെ നിറകുടം ആവണ്ട അനുഭവിക്കും.