ENTERTAINMENT

കാനിൽ ഹൈദരാബാദിൽ നിന്നൊരു അനിമേഷൻ ചിത്രവും; 'ഹെയര്‍ലൂം' തിളങ്ങുക മാർച്ചേ ഡു ഫിലിമിൽ

എന്റർടെയ്ൻമെന്റ് ഡെസ്ക്

കാൻ ഫിലിം ഫെസ്റ്റിവലിലെ ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര വിപണിയായ മാർച്ചേ ഡു ഫിലിമിൽ തിളങ്ങാൻ ഒരുങ്ങി ഹൈദരാബാദിൽ നിന്നുള്ള അനിമേഷൻ ഫിലിം. കൊല്‍ക്കത്തയില്‍ ജനിച്ച ഫിലിം മേക്കര്‍ ഉപമന്യു ഭട്ടാചാര്യയുടെ ഹെയര്‍ലൂമാണ് കാനില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നത്. അഹമ്മദാബാദിൻ്റെ പ്രശസ്തമായ കൈത്തറി പാരമ്പര്യത്തിന്റെ ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മകള്‍ പങ്കുവെക്കുന്നതാണ് ചിത്രം. അടുത്ത ആഴ്ച ആരംഭിക്കാൻ ഇരിക്കുന്ന കാന്‍ ഫിലിം ഫെസ്റ്റിവലിൽ എത്തുന്ന ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ ഹെയർലൂം കൂടി ഇടംപിടിച്ചിരിക്കുകയാണ്.

അഹമ്മദാബാദിന്‌റെ കൈത്തറി പൈതൃകം ആധുനിക യന്ത്രങ്ങള്‍ കീഴടക്കുന്ന കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഒരു പീരിയഡ് ഡ്രാമയാണ് ഹെയര്‍ലൂം. ഹോങ്കോങ് ഏഷ്യ ഫിലിം ഫിനാന്‍സിങ് ഫോറം അതിന്‌റെ എച്ച്എഎഫ് ഗോസ് ടു കാന്‍സ് വാര്‍ഷിക പ്രോഗ്രാമിന് കീഴില്‍ വികസോനന്‍മുഖമായി തിരഞ്ഞെടുത്ത അഞ്ച് പ്രോജക്ടുകളുടെ ഭാഗമാണ് ഹെയര്‍ലൂം. മെയ് 14 മുതല്‍ 25 വരെ നടക്കുന്ന കാന്‍ ഫിലിം ഫെസ്റ്റിവലിനൊപ്പം നടക്കുന്ന മാര്‍ച്ചെ ഡി ഫിലിമില്‍ ആഗോള വ്യവസായ പ്രതിനിധികള്‍ക്കിടയില്‍ കോ പ്രൊഡക്ഷന്‍, വില്‍പ്പന, വിതരണം എന്നിവയില്‍ ഹെയര്‍ലൂം ശ്രദ്ധേയമാകും.

അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ഫിലിം മേക്കിങ് പഠിച്ച ഭട്ടാചാര്യ അഹമ്മദാബാദിന്‌റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വസ്ത്ര പാരമ്പര്യത്തിലേക്കും ഇന്ത്യയുടെ ആനിമേഷന്‍ ഫിലിം ഇന്‍ഡസ്ട്രിയിലേക്കും അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുകയാണ്. 1960കളിലെ അഹമ്മദാബാദാണ് ചിത്രത്തിന്റെ പശ്ചാത്തലം. പൈതൃകം സംരക്ഷിക്കുന്നതും ആധുനികതയെ ഉൾക്കൊള്ളുന്നതും തമ്മിലുള്ള സംഘർഷത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. പ്രധാന കഥാപാത്രങ്ങളായ യുവ ദമ്പതികൾക്ക് ആകസ്മികമായി ടേപ്പ്സ്ട്രി ലഭിക്കുകയും തുടർന്ന്, ഓർമകളിലൂടെയും കഥകളിലൂടെയും അവർ തങ്ങളുടെ കുടുംബ ചരിത്രം മനസിലാക്കുകയും ചെയ്യുന്ന സംഭവങ്ങളിലൂടെയാണ് കഥ കടന്ന് പോകുന്നത്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് സിനിമ ചിത്രീകരിക്കുന്നത്.

തന്റെ സമ്പാദ്യങ്ങൾ എല്ലാം കൊടുത്ത് ഒരു കൈത്തറി മ്യൂസിയം നിർമിക്കുന്ന ഭർത്താവ് കീർത്തിയും കുടുംബത്തിൻ്റെ ഭാവി സുരക്ഷിതമാക്കാൻ പകരം പവർലൂം ബിസിനസിലേക്ക് കടക്കണമെന്ന് കരുതുന്ന സോണലും തമ്മിലുള്ള സംഘർഷങ്ങൾ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. ചിത്രത്തിലെ മുഴുവൻ പശ്ചാത്തലവും പേപ്പറിൽ പെയിൻ്റും പെൻസിലും ഉപയോഗിച്ച് കൈകൊണ്ട് വരച്ചിരിക്കുന്നതാണ്. അതേസമയം കഥാപാത്ര ആനിമേഷൻ ഡിജിറ്റലായാണ് ചെയ്തിട്ടുള്ളത്. വിശദാംശങ്ങളിലെ സംവിധായകന്റെ സൂക്ഷമത ശ്രദ്ധേയമാണ്.

"ഇത് ഗൃഹാതുരത്വത്തെ കുറിച്ചുള്ള കഥയാണ്, അല്ലെങ്കിൽ അതിനുള്ളിൽ മുന്നോട്ട് നീങ്ങുന്നതിനെ കുറിച്ചുള്ള കഥയാണ്. ഒറ്റക്ക് നിൽക്കുന്നതിന്റെ സന്തോഷം എനിക്ക് ലഭിച്ച ആദ്യത്തെ നഗരമാണ് അഹമ്മദാബാദ്. ഞാൻ വരയ്ക്കാൻ തുടങ്ങിയ നഗരം. കെട്ടിടങ്ങൾ എങ്ങനെ വരയ്ക്കാമെന്ന് പഠിച്ചപ്പോൾ, ഞങ്ങൾ പഴയ നഗരത്തിലെ വീടുകൾ വരച്ചു. പന്ത്രണ്ട് വർഷം മുമ്പുള്ള ഈ രേഖാചിത്രങ്ങളാണ് ഹെയർലൂമിൻ്റെ കലാസംവിധാനത്തിന്റെ അടിസ്ഥാനം," ഭട്ടാചാര്യ പറയുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും