അഞ്ജലി മേനോൻ 
ENTERTAINMENT

പ്രഗ്നന്‍സി ടെസ്റ്റും സിനിമയും; 'വണ്ടർ വുമൺ' റിലീസ് പ്രഖ്യാപിച്ച് അഞ്ജലി മേനോൻ

വെബ് ഡെസ്ക്

നടിമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പ്രഗ്നന്‍സി ടെസ്റ്റ് റിസല്‍ട്ടിന്റെ പേരില്‍ ചര്‍ച്ചാവിഷയമായ അഞ്ജലി മേനോന്‍ ചിത്രം വണ്ടര്‍ വുമണ്‍ റിലീസ് പ്രഖ്യാപിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിഡിയോയിലൂടെയാണ് സംവിധായിക സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്. നവംബർ 3 നാണ് ചിത്രം പ്രദർശനത്തിനെത്തുക.

ഒരു സന്തോഷവാർത്ത പങ്കുവെക്കാനുണ്ട്, എന്നാൽ അത് പ്രെഗ്നൻസിയെക്കുറിച്ചല്ല എന്ന് പറഞ്ഞുകൊണ്ടാണ് അഞ്ജലി മേനോൻ വീഡിയോ ആരംഭിക്കുന്നത്. ചിത്രത്തിന്റെ പ്രചരണാർത്ഥം നടിമാർ പങ്കുവെച്ച ചിത്രം ഒരു സാമൂഹിക പരീക്ഷണം ആയിരുന്നു. വിവാഹിതയോ അല്ലാത്തതോ ആയ സ്ത്രീകൾ ഗർഭത്തെക്കുറിച്ച് അറിയിക്കുമ്പോൾ സമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്നറിയാൻ ആണ് അത്തരമൊരു പരീക്ഷണം നടത്തിയത് എന്ന് അഞ്ജലി മേനോൻ വ്യക്തമാക്കി. പ്രോമോ സ്കീമിന് നൽകിയ സ്നേഹത്തിന് നന്ദിയെന്നും അവർ അറിയിച്ചു.

ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന സയനോര , പാർവതി തിരുവോത്ത് , നിത്യാ മേനൻ തുടങ്ങിയവരായിരുന്നു 'വണ്ടർ ബിഗിൻസ് ' എന്ന തലക്കെട്ടോടെ ആയിരുന്നു പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആയ ചിത്രങ്ങൾ പങ്കുവെച്ചത് വലിയ പ്രചാരം നേടിയിരുന്നു. ഫോട്ടോ സിനിമ പ്രമോഷൻ ആണെന്ന് അറിയാതെ നിരവധി പേർ താരങ്ങൾക്ക് ആശംസകൾ അറിയിച്ചിരുന്നു. പിന്നീട് സിനിമയുടെ വാർത്തകൾ പുറത്തുവരികയായിരുന്നു.

ഇംഗ്ലീഷ് ഭാഷയിലാണ് വണ്ടര്‍ വുമണ്‍ ഒരുക്കിയിരിക്കുകയാണ്. പാർവതി തിരുവോത്ത്, സയനോര ഫിലിപ്, നിത്യാമേനൻ, പദ്മപ്രിയ എന്നിവര്‍ക്കൊപ്പം നദിയ മൊയ്ദു, അർച്ചന പദ്മിനി, അമൃത സുഭാഷ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. നവംബർ 3 നാണ് ചിത്രം പ്രദർശനത്തിനെത്തുക.

അഞ്ജലി മേനോന്റെ ഉടമസ്ഥതയിൽ ഉള്ള ലിറ്റിൽ ഫിലിംസും ബോംബെ ആസ്ഥാനമായ കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോസഫ് , ഇലവീഴാ പൂഞ്ചിറ തുടങ്ങിയ സിനിമകൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ച മനീഷ് മാധവൻ ആണ് ഛായാഗ്രഹണം. പൃഥ്വിരാജ് , നസ്രിയ തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ എത്തിയ 'കൂടെ' ആയിരുന്നു അഞ്ജലി മേനോന്റെ അവസാന സിനിമ.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്