ENTERTAINMENT

ആർഡിഎക്‌സിന് ശേഷം റിവഞ്ച് ആക്ഷൻ ഡ്രാമയുമായി ആന്റണി വർഗീസ്; ചിത്രീകരണം ആരംഭിച്ചു

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആർഡിഎക്‌സിന്റെ ഗംഭീര വിജയത്തിന് ശേഷം ആന്റണി വർഗീസും സോഫിയ പോളും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരം വർക്കലയ്ക്കടുത്ത് അഞ്ചുതെങ്ങിലാണ് ചിത്രീകരണം. വീക്കെന്റ് ബ്ലോഗ് ബസ്റ്റാഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന 7 -ാം ചിത്രമാണ് ഇത്.

നവാഗതനായ അജിത് മാമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂർണമായും കടലിന്റെ പശ്ചാത്തലത്തിൽ ഒരു സമ്പൂർണ റിവഞ്ച് ആക്ഷൻ ഡ്രാമയായിട്ടാണ് ഒരുങ്ങുന്നത്. എഴുപത് ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണത്തിൽ കടലിൽ നിന്നുള്ള ഫൈറ്റ് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വർക്കല, കൊല്ലം എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബോളിവുഡിലെയും കോളിവുഡിലെയും പ്രമുഖ ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആണ് സംഘട്ടനം ഒരുക്കുന്നത്. നവാഗതയായ പ്രതിഭയാണ് ചിത്രത്തിലെ നായിക.

ജയാ കുറുപ്പ് ,ബാലതാരങ്ങളായ അഭാ എം. റാഫേൽ, ഫസിയ മറിയം ആന്റണി, ഗൗതമി നായർ, ഷബീർ കല്ലറക്കൽ, ശരത് സഭ, നന്ദു, സിറാജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റോയ്‌ലിൻറോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരുടേതാണ് തിരക്കഥ. സാം സി.എസിന്റേതാണു സംഗീതം. വിനായക് ശശികുമാറാണ് വരികൾ. ഛായാഗ്രഹണം ജിതിൻ സ്റ്റാൻസിലോസ്, എഡിറ്റിംഗ് - ശ്രീജിത് സാരംഗ്, കലാസംവിധാനം മനുജഗദ്, മേക്കപ്പ് അമൽ ചന്ദ്ര, കോസ്റ്റും - ഡിസൈൻ - നിസ്സാർ റഹ്‌മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉമേഷ് രാധാകൃഷ്ണൻ, പിആർഒ വാഴൂർ ജോസ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും