ENTERTAINMENT

'നട്ടെല്ലില്ലാത്തവൻ' എന്ന പരാമർശം; നടൻ പങ്കജ് ഝായ്ക്ക് മറുപടിയുമായി സംവിധായകൻ അനുരാഗ് കശ്യപ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

തനിക്കെതിരെ നടൻ പങ്കജ് ഝാ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മറുപടിയുമായി സംവിധായകൻ അനുരാഗ് കശ്യപ്. അനുരാഗിന്റെ ഗ്യാങ്‌സ് ഓഫ് വാസിപ്പൂരിൽ തന്നെ വിളിച്ചിരുന്നെന്നും എന്നാൽ വാക്ക് പാലിക്കാൻ കഴിയാത്ത നട്ടല്ലില്ലാത്തയാളാണ് അനുരാഗ് കശ്യപ് എന്നുമായിരുന്നു പങ്കജിന്റെ പരമാർശം.

മറ്റൊരു ബോളിവുഡ് താരമായ പങ്കജ് ത്രിപാഠി അവതരിപ്പിച്ച വേഷത്തിലേക്ക് ആയിരുന്നു തന്നെ വിളിച്ചിരുന്നതെന്നും പങ്കജ് ഝാ വെളിപ്പെടുത്തിയിരുന്നു. ഗാങ്സ് ഓഫ് വാസിപൂർ എന്ന ചിത്രത്തിലേക്ക് തന്നെ അനുരാഗ് കശ്യപ് സമീപിച്ചിരുന്നു. എന്നാൽ താൻ അപ്പോൾ പാട്‌നയിൽ മറ്റൊരു ചിത്രീകരണത്തിലായിരുന്നു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മടങ്ങിയെത്തുമെന്ന് അറിയിച്ചിരുന്നെന്നും പങ്കജ് ഝാ പറഞ്ഞു. എന്നാൽ പിന്നീട് പങ്കജ് ത്രിപാഠിയെ തനിക്ക് പകരം കാസ്റ്റ് ചെയ്തത് കണ്ടെത്തിയെന്നും താരം ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇതിനാണ് ഇപ്പോൾ സംവിധായകൻ മറുപടി പറഞ്ഞത്. വളരെ കുറഞ്ഞ ബഡ്ജറ്റിലാണ് ഗാങ്സ് ഓഫ് വാസിപൂർ എന്ന ചിത്രം ചെയ്തത്. അവനുവേണ്ടി കാത്തിരിക്കാൻ കഴിയുമായിരുന്നില്ല. വളരെ വ്യത്യസ്തമായ അവസ്ഥയിലും ബജറ്റിലുമാണ് ഞങ്ങൾ സിനിമ നിർമിച്ചത്. 20 വർഷത്തിനുശേഷം അദ്ദേഹം ഇപ്പോൾ ചിന്തിക്കുന്നുണ്ടാകാം, തനിക്ക് പങ്കജ് ത്രിപാഠിയാകാമായിരുന്നു, എന്നായിരുന്നു അനുരാഗ് കശ്യപിന്റെ മറുപടി.

നേരത്തെ ബ്ലാക്ക് ഫ്രൈഡേ, ഗുലാൽ തുടങ്ങിയ ചിത്രങ്ങളിൽ പങ്കജ് ഝായും അനുരാഗ് കശ്യപും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. തനിക്ക് ഇനിയും പങ്കജുമായി പ്രവർത്തിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അദ്ദേഹത്തിനെ ആക്‌സസ് ചെയ്യാൻ കഴിയില്ല എന്നതാണ് വസ്തുത എന്നും കശ്യപ് പറഞ്ഞിരുന്നു.

അതേസമയം അനുരാഗിനെതിരായി താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകൾ വളച്ചൊടിക്കുകയും തെറ്റായി ഉദ്ധരിക്കുകയുമാണെന്ന് പങ്കജ് ഝാ പറഞ്ഞു. 'നിങ്ങൾക്ക് എന്റെ എല്ലാ അഭിമുഖങ്ങളും കേൾക്കാം ഞാൻ ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്ന് നിങ്ങൾക്കറിയാം. ഇത് വളരെ ബാലിശമായ കാര്യമാണ്. ഞാനെന്തിനാ ഇതൊക്കെ സംസാരിക്കാൻ പോകുന്നത് മാധ്യമങ്ങൾക്ക് എപ്പോഴും മസാല ആവശ്യമാണ്, ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല, ഓരോ നടനും എങ്ങനെ വലിയ താരമാകാൻ ആഗ്രഹിക്കുന്നുവോ അതുപോലെ തന്നെ നിരവധി പത്രപ്രവർത്തകരും പ്രശസ്തിയുടെ പിന്നാലെ ഓടുകയാണ്. ശ്രദ്ധയും അംഗീകാരവും നേടാൻ അവർ കഥകൾ മെനയുന്നു,' എന്നായിരുന്നു പങ്കജ് ഝാ പറഞ്ഞത്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ