76ാമത് കാൻ ചലച്ചിത്രോത്സവത്തിന്റെ ഔദ്യോഗിക ലൈനപ്പ് പ്രഖ്യാപിച്ചു, 19 ചലച്ചിത്രങ്ങളാണ് ഇക്കുറി മത്സരിക്കാനെത്തുന്നത്. ഇന്ത്യന്‍ ചലച്ചിത്ര സംവിധായകന്‍ അനുരാഗ് കശ്യപിന്റെ 'കെന്നഡി'യും ചലച്ചിത്രോത്സവത്തിലെ ചിത്രങ്ങളുടെ പട്ടികയിലുണ്ട്. മിഡ്‌നൈറ്റ് സ്‌ക്രീനിംഗ് വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. അമേരിക്കന്‍ ചലച്ചിത്ര സംവിധായകന്‍ വെസ് ആന്‍ഡേഴ്‌സിന്റയും ജര്‍മന്‍ സംവിധായകന്‍ വിം വെന്‍ഡേഴ്‌സ്‌ന്റെയും ബ്രിട്ടീഷ് സംവിധായകന്‍ കെന്‍ ലോച്ചിന്റെയും ഏറ്റവും പുതിയ ചിത്രങ്ങളും മത്സര ചലച്ചിത്ര പട്ടികയില്‍ ഇടം നേടി
ആന്‍ഡേഴ്‌സിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ 'ആസ്‌ട്രോയിഡ് സിറ്റി' വെന്‍ഡേഴ്‌സിന്റെ 'പെര്‍ഫക്ട് ഡേയ്‌സ്' ലോച്ചിന്റെ 'ദ ഓള്‍ഡ് ഓക്ക്' എന്നീ ചിത്രങ്ങുളും മത്സര പട്ടികയിലുണ്ട്.
അടുത്ത മാസം നടക്കാനിരിക്കുന്ന ചലച്ചിത്രോത്സവത്തില്‍ ഇറ്റാലിയന്‍ സംവിധായകന്‍ നാനി മോറട്ടി ജപ്പാനീസ് സംവിധായകന്‍ ഹിറോക്കസി കോറേ എടാ തുര്‍ക്കി സംവിധായകന്‍ നൂറി ബില്‍ഗേ സെയ്‌ലാന്‍ എന്നീ സംവിധായകരുടെ ചിത്രവും മത്സരത്തിനെത്തുന്നുണ്ട്.
ആറ് വനിതാ സംവിധായകരുടെ ചിത്രവും മത്സരത്തിനെത്തുന്ന 19 ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട് എന്നതാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. ഫ്രഞ്ച് സംവിധായക കാതറീന്‍ ബ്രെയ്‌ലറ്റിന്റെ 'എല്‍ എറ്റ് ഡെര്‍നിയിര്‍', ഓസട്രേലിയന്‍ സംവിധായക ജസീക്ക ഹോസ്‌നറിന്റെ' ക്ലബ് സീറോ' ഇറ്റാലിയന്‍ സംവിധായിക ആലീസ് റൊഹറാവാച്ചറിന്റ 'ലാ ചിമേര' എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
അന്താരാഷ്ട്ര സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചലച്ചിത്ര മാമാങ്കം മെയ് 16 മുതല്‍ 27 വരെ ഫ്രാന്‍സിലാണ് നടക്കുക. ഫ്രഞ്ച് സംവിധായകനായ മെയ്വെന്നന്റെ ചരിത്ര ഡ്രാമ 'ജീനെ ഡു ബാറിയാണ്' ഉദ്ഘാടന ചലച്ചിത്രം. ജോണി ഡെപ്പ് കിങ് ലൂയിസ് 15ാമന്റെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ചെറിയ ഇടവേളക്കു ശേഷം ജോണി ഡെപ്പിന്റെ തിരിച്ചു വരവുകൂടിയാണ് ഈ ചിത്രം.