ENTERTAINMENT

‘ജയ് ഹോ' സൃഷ്ടിച്ചത് താനല്ല, ആലപിക്കുക മാത്രമാണ് ചെയ്തത്: രാം ഗോപാൽ വർമയെ തള്ളി സുഖ്‌വിന്ദർ സിങ്

റഹ്‌മാൻ തൻ്റെ വാക്ക് പാലിക്കുകയും 'യുവ്‌രാജ്' എന്ന ചിത്രത്തിനായി സുഭാഷ് ജിക്ക് മറ്റൊരു ഗാനം നൽകുകയും ചെയ്തുവെന്നും സുഖ്‌വിന്ദർ സിങ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

രാം ഗോപാൽ വർമ്മ അവകാശപ്പെട്ടത് പോലെ ‘ജയ് ഹോ' സൃഷ്ടിച്ചത് താനല്ലെന്ന് ഗായകൻ സുഖ്‌വീന്ദർ സിംഗ്. എ ആർ റഹ്മാൻ തന്നെയാണ് പാട്ട് ചിട്ടപ്പെടുത്തിയതെന്നും താൻ അത് പാടുക മാത്രമാണ് ചെയ്തതെന്നും ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ സുഖ്‌വിന്ദർ സിങ് വ്യക്തമാക്കി. രാം ഗോപാൽ വർമ്മക്ക് എന്തെങ്കിലും തെറ്റായ വിവരങ്ങൾ ലഭിച്ചിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദിവസങ്ങൾക്ക് മുൻപാണ് ജയ് ഹോ' സൃഷ്ടിച്ചത് എ ആർ റഹ്‌മാൻ അല്ല ഗായകൻ സുഖ്‌വിന്ദർ സിങ്ങാണെന്ന് രാം ഗോപാൽ വർമ വെളിപ്പെടുത്തിയത്. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. ഓസ്കർ, ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ, ഗ്രാമി തുടങ്ങിയ ലോകോത്തര പുരസ്കാരങ്ങളെല്ലാം എ ആർ റഹ്‌മാനെ തേടിയെത്തുന്നത് 'ജയ് ഹോ' എന്ന ഗാനത്തിലൂടെയാണ്.

2008ൽ സുഭാഷ് ഘായ്‌യുടെ സംവിധാനത്തിൽ സൽമാൻ ഖാനും കത്രീന കൈഫും മുഖ്യ വേഷങ്ങളിലെത്തിയ 'യുവരാജ്' എന്ന ചിത്രത്തിന് വേണ്ടിയാണ് ജയ് ഹോ ആദ്യം നിർമിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. " രാം ഗോപാൽ വർമ്മ ഒരു സാധാരണ സെലബ്രിറ്റിയില്ല. അദ്ദേഹത്തിന് എന്തെങ്കിലും തെറ്റായ വിവരം ലഭിച്ചതാകണം. ഗുൽസാർ സാഹബ് എഴുതിയ ഈ ഗാനം റഹ്മാന് ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് മുംബൈയിലെ ജുഹുവിലുള്ള എൻ്റെ സ്റ്റുഡിയോയിൽ വച്ചാണ് അദ്ദേഹം അത് ചിട്ടപ്പെടുത്തിയത്. അദ്ദേഹം സുഭാഷ് ജിയോട് അത് കേൾക്കാൻ പറഞ്ഞു. അതുവരെ ഞാൻ ആ പാട്ട് പാടിയിരുന്നില്ല. ഗാനം ഇഷ്ടപ്പെട്ടെങ്കിലും തിരക്കഥയ്ക്ക് അനുയോജ്യമല്ലാത്തതിനാൽ സുഭാഷ് ഘായിക്ക് ഗാനം ഒഴിവാക്കേണ്ടി വന്നു. മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ആ ഗാനം വേണ്ടെന്ന് വെച്ചു. പിന്നീട് ഞാൻ ജയ് ഹോ എന്ന ഗാനം ആലപിച്ചു, പ്രേക്ഷകർ എങ്ങനെയാണോ ഇപ്പോഴത് കേൾക്കുന്നത് അത് പോലെ. എന്നിട്ടത് കേൾക്കാൻ റഹ്മാൻ സാഹബിന് അയച്ചുകൊടുത്തു. അദ്ദേഹം അത് സ്ലം ഡോഗ് മില്യണയർ' എന്ന ചിത്രത്തിൻ്റെ സംവിധായകൻ ഡാനി ബോയിലിനെ കേൾപ്പിച്ചു. റഹ്‌മാൻ തൻ്റെ വാക്ക് പാലിക്കുകയും 'യുവ്‌രാജ്' എന്ന ചിത്രത്തിനായി സുഭാഷ് ജിക്ക് മറ്റൊരു ഗാനം നൽകുകയും ചെയ്തു,” സുഖ്‌വീന്ദർ സിംഗ് വെളിപ്പെടുത്തി. വെറും അരമണിക്കൂർ കൊണ്ടാണ് താൻ ഗാനം റെക്കോർഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

2008ൽ പുറത്തിറങ്ങി ആ വർഷത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ ഉൾപ്പടെ എട്ട് അക്കാദമി അവാർഡുകൾ നേടിയ 'സ്ലംഡോഗ് മില്ല്യണയ‍ർ' എന്ന ചിത്രത്തിലെ ഗാനമാണ് ‘ജയ് ഹോ’. ഒരു സംഗീതജ്ഞൻ എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ ജനപ്രീതി ലോകമെമ്പാടും ഉയരുന്നത് ജയ് ഹോ പുറത്തിറങ്ങി ഗ്രാമി ഉൾപ്പടയുള്ള പുരസ്കാരങ്ങൾ നേടുമ്പോഴാണ്.

പാട്ടൊരുക്കുന്ന വേളയിൽ റഹ്‌മാൻ ലണ്ടനിലായിരുന്നു എന്നും സുഭാഷ് ഘായ് തിരക്ക് കൂടിയതിനാൽ ആ ഗാനം ചിട്ടപ്പെടുത്താൻ റഹ്‌മാൻ സുഖ്‌വിന്ദറിനെ ഏൽപ്പിക്കുകയായിരുന്നു. അങ്ങനെയാണ് സുഖ്‌വിന്ദർ ജയ് ഹോ എന്ന ഗാനത്തിന് ഈണം പകരുന്നത് എന്നുമാണ് രാം ഗോപാൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ