ENTERTAINMENT

മുളകുപൊടി പറത്തിയ ആ കാര്‍ തയാറാക്കിയതിനു പിന്നില്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍; 'മൂസ കാര്‍' പിറവിയെടുത്ത കഥയുമായി ബാവ

അടുത്തുനിൽക്കുന്നവനെ കൊന്നിട്ടാണെങ്കിലും തമാശ പറയണമെന്ന ചിന്താ​ഗതിക്കാരനാണ് ജോണി ആന്റണി. മിക്കി മൗസ് പ്ലേ പോലൊരു സിനിമയായിരുന്നു സി ഐ ഡി മൂസയെന്ന് ആർട്ട് ഡയറക്ടർ എം ബാവ

സുല്‍ത്താന സലിം

''ആ സിനിമയിലെ ഓരോ രം​ഗത്തിനും തീയേറ്ററിൽ ചിരിച്ചതുപോലെ ഞങ്ങൾ സെറ്റിലും ആസ്വദിച്ചു. തിരക്കഥയിൽ എഴുതിവെച്ചിരുന്നതു പ്രകാരമുളള വണ്ടി തേടി കുറേ അലഞ്ഞു. അവസാനം പാലക്കാട്ടുനിന്നാണ് കാർ കണ്ടെത്തിയത്. ഒരു സ്വിച്ച് അമർത്തുമ്പോൾ മുളകുപൊടി വരണം, ഒന്ന് അമർത്തുമ്പോൾ ഓയിൽ വരണം എന്നെല്ലാം കൃത്യമായിത്തന്നെ സ്ക്രിപ്റ്റിൽ എഴുതിയിരുന്നു. അന്ന് എന്റെ അസിസ്സ്റ്റന്റായി നിങ്ങൾക്കു പരിചയമുള്ള മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ഇന്നദ്ദേഹം അറിയപ്പെടുന്നൊരു സംവിധായകനാണ്, രതീഷ് ബാലകൃഷ്ണ പൊതുവാൾ. രതീഷാണ് കാറിൽ വേണ്ട ടെക്നിക്കുകളെല്ലാം വർക്ഷോപ്പിലെ ആളുകൾക്ക് പറഞ്ഞുകൊടുത്ത് ചെയ്യിപ്പിച്ചത്. ഇപ്പോഴും ആ കാറ് ദിലീപിന്റെ പേരിൽ അദ്ദേഹത്തിന്റെ വീട്ടിൽ തന്നെ സൂക്ഷിച്ചിട്ടുണ്ട്.''

മലയാളികളെ കുടുകുടാ ചിരിപ്പിച്ച സിഐഡി മൂസയിലെ കാറിനെക്കുറിച്ച് കലാസംവിധായകൻ എം ബാവയുടെ ഓർമ ഇങ്ങനെയാണ്. അടുത്തുനിൽക്കുന്നവനെ കൊന്നിട്ടാണെങ്കിലും തമാശ പറയണമെന്ന ചിന്താ​ഗതിക്കാരനാണ് ജോണി ആന്റണി. മിക്കി മൗസ് പ്ലേ പോലൊരു സിനിമയായിരുന്നു സി ഐ ഡി മൂസയെന്നും ബാവ പറയുന്നു.

എങ്ങനെയായിരിക്കണം സിനിമയെന്ന നിയമങ്ങളടങ്ങിയ ബുക്കുമായാണ് പണ്ടത്തെ സംവിധായകർ സിനിമയെടുക്കാൻ ഇറങ്ങിയിരുന്നത്. ഇന്നത്തെ അവസ്ഥ അതല്ല. ഇന്ന് ആർക്കും എങ്ങനെ വേണമെങ്കിലും സിനിമ ചെയ്യാം. 28 വർഷം നീണ്ട കരിയറിൽ ആദ്യമായാണ് ഒരേസമയം വ്യത്യസ്ഥ ഴോണറിലുള്ള രണ്ട് വിജയ സിനിമകൾക്ക് പശ്ചാത്തലമൊരുക്കുന്നത്. ഇതൊരു വേറിട്ട അനുഭവമാണെന്നും അടുത്ത കാലത്ത് വലിയ പ്രതികരണം നേടിയ ഗഗനചാരിയുടെയും ഉള്ളൊഴുക്കിൻ്റെയും കലാസംവിധായകൻ കൂടിയായ ബാവ ദ ഫോർത്തിനോട് പറഞ്ഞു. അഭിമുഖത്തിന്റെ വീഡിയോ കാണാം.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി