ENTERTAINMENT

സംവിധായകനാകാന്‍ ആര്യന്‍ ഖാന്‍; പരിശീലിപ്പിക്കാന്‍ ഇസ്രായേലി സംവിധായകന്‍ ലിയോര്‍ റാസ്

ആദ്യം എഴുത്തും പിന്നീട് സംവിധാനവുമായിരിക്കും ആര്യന്റെ മേഖലയെന്ന് ഷാരൂഖ്

വെബ് ഡെസ്ക്

ബോളിവുഡ് സിനിമകളെ വെല്ലുന്ന ട്വിസ്റ്റുകള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്ന് ആര്യന്‍ ഖാനും വെള്ളിത്തിരയിലേക്ക്. പക്ഷെ അപ്പോഴുമുണ്ട് അപ്രതീക്ഷിത ട്വിസ്റ്റ് , കിംഗ് ഖാന്റെ പുത്രന്‍ നടനായല്ല, തിരക്കഥാകൃത്തായാണ് ബോളിവുഡില്‍ അരങ്ങേറുന്നത്. മകന്‍ എഴുതുന്ന വെബ് സീരിസ് ഷാരൂഖിന്റെ റെഡ് ചില്ലീസ് തന്നെ നിര്‍മ്മിക്കും.

ഏറെ പ്രേക്ഷകപ്രീതി നേടിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ സീരീസ് ഫൗദയുടെ സംവിധായകന്‍ ലിയോര്‍ റാസിനെയാണ് മകനെ പരീശീലിപ്പിക്കാനായി ഷാരൂഖ് കണ്ടെത്തിയിരിക്കുന്നത്. ആദ്യം എഴുത്തും പിന്നീട് സംവിധാനവുമായിരിക്കും ആര്യന്റെ മേഖലയെന്ന് ഷാരൂഖ് തന്നെ പറയുന്നു. അഭിനയം താല്‍പര്യമില്ലാത്ത ആര്യനെ അമേരിക്കയില്‍ അയച്ച് സംവിധാനം പഠിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇസ്രായേലി സംവിധായകനെ പരിശീലകനായി എത്തിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികളും ഓഡീഷന്‍സും ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനം തന്നെ വെബ് സീരിസ് പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.

ലിയോര്‍ റാസ്

മുംബൈ തീരത്ത് ആഡംബര കപ്പലില്‍ നടന്ന ലഹരി മരുന്ന് നിശാപാര്‍ട്ടിക്കിടെ അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് ആര്യന്‍ ഖാന്‍ വിവാദങ്ങളില്‍പ്പെട്ടത് . ലഹരി മരുന്ന് കൈവശം വച്ചെന്നും ഉപയോഗിച്ചെന്നുമായിരുന്നു എന്‍സിബി കുറ്റപത്രം . എന്നാല്‍ കേസില്‍ പിന്നീട് ആര്യന്‍ ഖാന് കോടതി ക്ലീന്‍ ചിറ്റ് നല്‍കി . ഇതോടെയാണ് മകനെ സിനിമയിലെത്തിക്കാനുള്ള നീക്കം ഷാരൂഖ് തുടങ്ങിയത്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ