ENTERTAINMENT

കളർഫുൾ യൂത്ത് എന്റർടെയ്നർ; ആസിഫ് അലിയുടെ കാസർഗോൾഡ് റിലീസ് തീയതി പ്രഖ്യാപിച്ചു

ചിത്രം സെപ്റ്റംബർ 15ന് തീയേറ്ററുകളിൽ എത്തും

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 'കാസർഗോൾഡ്' ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 15ന് തീയേറ്ററുകളിൽ എത്തും. സാരെഗമയുടെ സിനിമ നിർമാണ കമ്പനി ആയ യൂഡ്ലിയുടെ മൂന്നാമത് മലയാള സരംഭം ആണ് കാസർഗോൾഡ്.

കാപ്പക്ക് ശേഷം യൂഡ്ലി ഫിലിംസ് ആസിഫിനോപ്പം കൈ കോർക്കുന്ന ചിത്രം കൂടിയാണ് കാസർഗോൾഡ്. ബി-ടെക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മൃദുൽ നായരും ആസിഫും ഒന്നക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് കാസർഗോൾഡിന്. കോവിഡിന് ശേഷം മാറിയ പ്രേക്ഷക അഭിരുചിക്ക് അനുസൃതമായി തീയേറ്റർ എക്സ്പീരിയൻസിന് മുൻതൂക്കം നൽകുന്ന ചിത്രമാണ് കാസർഗോൾഡ് എന്ന് ആസിഫ് അലി പ്രതികരിച്ചു.

"എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ ആകും എന്റെ നായകന്മാർ. അങ്ങനെ ചിന്തിക്കുമ്പോൾ, ഞങ്ങളുടെ ഇടയിൽ ഉള്ള സൗഹൃദത്തിന്റെ ഭാഗമായി സ്വാഭാവികമായും ആസിഫ് എന്റെ ആദ്യ ചോയിസ് ആയി മാറുന്നതാണ്. ആ ഒരു കെമിസ്ട്രി ഈ ചിത്രത്തിലും നല്ല രീതിയിൽ തന്നെ വർക്ക് ആയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു,"- മൃദുൽ പറയുന്നു.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറിൽ കാണുന്നതുപോലെ തന്നെ ആക്ഷൻ ത്രില്ലറാകും കാസർഗോൾഡെന്ന് അണിയറ പ്രവർത്തകർ പറയുന്നു. മൃദുൽ, സജിമോൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. തല്ലുമാലയിലൂടെ സെൻസേഷനായി മാറിയ സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മുഹ്സിൻ പെരാരി ആണ് ഗാനങ്ങൾ രചിച്ചത്.

മുഖരി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സൂരജ് കുമാർ, റിന്നി ദിവാകർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിദ്ദീഖ്, മാളവിക ശ്രീനാഥ്, സമ്പത്ത് റാം, ദീപക് പറമ്പോൽ, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജെബിൽ ജേക്കബ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ