ENTERTAINMENT

മൂന്നു ദിവസം ഒരു കോടിക്കടുത്ത് കളക്ഷന്‍, മുന്നേറ്റം തുര്‍ന്ന് ആസിഫ് അലി ചിത്രം 'ലെവൽ ക്രോസ്'

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആസിഫ് അലി നായകനാകുന്ന 'ലെവൽ ക്രോസ്' ആദ്യ മൂന്നു ദിവസത്തിനുള്ളിൽ തന്നെ ഒരു കോടിക്കടുത്ത് കളക്ഷനുമായി തീയേറ്ററിങ്ങുകളിൽ നിറഞ്ഞോടുന്നു. 'തലവൻ' എന്ന ബിജു മേനോൻ ആസിഫ് അലി ചിത്രത്തിന്റെ വിജയത്തിന് ശേഷം വീണ്ടും മികച്ച പ്രതികരണം നേടുകയാണ് ഒരു ആസിഫ് അലി ചിത്രം.

മൂന്നു ദിവസത്തെ കണക്കുകളനുസരിച്ച് 74 ലക്ഷം രൂപയാണ് ചിത്രം ഇതിനോടകം കളക്ട് ചെയ്തിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ആകെ കളക്ഷൻ 91 ലക്ഷമാണ്. ഇന്ത്യയിലെ കളക്ഷനാണ് 74 ലക്ഷം.

രഘു എന്ന ആസിഫ് അലി അവതരിപ്പിക്കുന്ന പ്രധാനകഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ സഞ്ചരിക്കുന്നത്. രഘു ഒരു റയിൽവേ ഗേറ്റ്മാനാണ്. അമല പോൾ അവതരിപ്പിക്കുന്ന നിഗൂഢത നിറഞ്ഞ കഥാപാത്രത്തെ കണ്ടുമുട്ടുകയാണ് രഘു. സിനിമയുടെ ഇടയിൽ വച്ച് അമല പോളിന്റെ കഥാപാത്രം രഘുവിനെ വിട്ടുപോകുന്നു. ഒരു ട്രെയിൻ യാത്രയിലാണ് അത് സംഭവിക്കുന്നത്. അർഫാസ് അയൂബ് സംവിധാനം ചെയ്ത സസ്പെൻസ് നിറഞ്ഞു നിൽക്കുന്ന സിനിമ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്ന് വരുന്ന രണ്ട് വ്യക്തികളുടെ പ്രണയത്തെ കൂടിയാണ് അവതരിപ്പിക്കുന്നത്.

ഷറഫുദ്ദീനും സിനിമയിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സസ്പെൻസ് നിറഞ്ഞു നിൽക്കുന്ന സിനിമയിൽ ആസിഫ് അലിയുടെ രഘു എന്ന കഥാപാത്രം പ്രേക്ഷകപ്രശംസ പിടിച്ചുപറ്റുന്നുണ്ട്.

ഓഗസ്റ്റ് 2ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന 'അഡിയോസ് അമിഗോസ്' ആണ് ആസിഫ് അലിയുടേതായി ഇനി ഇറങ്ങാനിരിക്കുന്നത്. ആസിഫ് അലി ആദ്യമായി സുരാജ് വെഞ്ഞാറമൂടിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയാണ് ഈ സിനിമയ്ക്കുവേണ്ടി പ്രേക്ഷകർ കാത്തിരിക്കാൻ കാരണം.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്