ENTERTAINMENT

ആസിഫ് അലിയുടെ ആക്ഷൻ ത്രില്ലർ ചിത്രം ​'കാസർ​ഗോൾഡ്' നാളെ തീയറ്ററുകളിൽ

മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാസർഗോൾഡ്' ഒഫീഷ്യൽ ട്രെയിലർ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആസിഫ് അലിയും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം 'കാസർഗോൾഡ്' നാളെ തീയറ്ററുകളിലെലെത്തും. 2018 ൽ പുറത്തിറങ്ങിയ ബിടെക്കിനുശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

ഷൈൻ ടോം ചാക്കോ, വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരും അഭിനേതാക്കളായ ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോൽ, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മുഖരി എന്റർടൈയ്ൻമെന്റ്സുമായും യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരി​ഗമയാണ് ചിത്രം നിർ‌മിച്ചിരിക്കുന്നത്.

'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിനുശേഷം ആസിഫ് അലിയും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കാസർഗോൾഡിനുണ്ട്. വലിയ ഹിറ്റായി മാറിയ രജനീകാന്തിന്റെ ജയിലറിനുശേഷം വിനായകന്‍ മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് കാസര്‍ഗോള്‍ഡ്. നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലറിൽ വില്ലന്‍ വേഷത്തിലായിരുന്നു വിനായകന്‍ എത്തിയത്. വര്‍മനെന്ന വിനായകന്റെ കഥാപാത്രം വലിയ സ്വീകാര്യത നേടിയിരുന്നു.

തല്ലുമാലയിലൂടെ സെൻസേഷനായി മാറിയ സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ് കാസർഗോൾഡിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ