കാശ് കൊടുത്ത് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സിനിമയെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്ന് വാരിസിന്റെ സംവിധായകൻ വംശി പൈഡിപ്പള്ളി . ക്രിയാത്മക വിമര്‍ശനങ്ങള്‍ കലയ്ക്ക് അനിവാര്യമാണെന്നും തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വംശി വ്യക്തമാക്കി . വിമര്‍ശനങ്ങളില്‍ നിന്ന് വേണ്ടത് സ്വീകരിക്കും . ആവശ്യമില്ലാത്തത് തളളിക്കളയും .
എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയും ഉണ്ടാകില്ല. കൂടുതൽ പ്രേക്ഷകർക്ക് ഇഷ്ടമുള്ള സിനിമ എന്ന് മാത്രമേ പറയാനാകൂ. അതുപോലെ തന്നെ ക്രീയേറ്റർക്കും പൂർണ തൃപ്തി നൽകുന്ന സിനിമകൾ ഉണ്ടാകില്ല. നല്ല കലാകാരന് എപ്പോഴും കുറച്ചും കൂടി നന്നാക്കാമായിരുന്നു എന്നാകും ഓരോ സിനിമ കഴിയുമ്പോഴും തോന്നുകയെന്നും വംശി പറയുന്നു
ശ്രദ്ധ നേടാനായി മാത്രം വിമര്‍ശിക്കുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ ചില മുന്‍വിധികളോടെയാണ് തീയേറ്ററിലേക്ക് വരുന്നത്. അവരുടെ വാക്കുകള്‍ കണക്കിലെടുക്കുന്നില്ല . പക്ഷെ സിനിമയെ ആസ്വദിക്കാന്‍ വരുന്നവരെയാണ് ഞാന്‍ പ്രേക്ഷകരായി കാണുന്നത്. വാരിസിനെതിരെ ഉയർന്ന ആരോപണങ്ങളിലായിരുന്നു സംവിധായകന്റെ പ്രതികരണം.