ENTERTAINMENT

പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നോ? ലിയോ പോസ്റ്ററുകൾക്കെതിരെ രൂക്ഷ വിമർശനം

ചില പോസ്റ്ററുകൾ കോപ്പിയടിയാണെന്ന വിമർശനവും ഉയരുന്നുണ്ട്

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രഖ്യാപനം മുതൽ തന്നെ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം ലിയോ. ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ സിംഗിളും ഹൈപ്പ് ഉയർത്തി. എന്നാൽ ചിത്രം റിലീസിനോടടക്കുമ്പോൾ പുറത്തുവരുന്ന പോസ്റ്ററുകൾ പ്രതീക്ഷകൾ കുറയ്ക്കുന്നുണ്ടോയെന്ന സംശയമാണ് ആരാധകർ പങ്കുവയ്ക്കുന്നത്.ഒപ്പം ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ പോസ്റ്റർ കോപ്പിയടിയാണെന്ന വിമർശനവും ഉയരുന്നുണ്ട്.

Keep calm and face the devil എന്ന കുറിപ്പോടെ വന്ന ഹിന്ദി പോസ്റ്ററിൽ ഒരു പുതുമയുമില്ലെന്നാണ് ആരാധകരുടെ പരാതി. മുൻപുള്ള വിജയ് ചിത്രങ്ങളിലെ സമാന സീനുകൾ ചേർത്തുള്ള ട്രോളുകളും വൈറലാണ്

keep calm and cool avoid the battle എന്ന കുറിപ്പോടെ ആദ്യം പുറത്തുവന്ന തെലുങ്ക് പതിപ്പിന്റെ പോസ്റ്റർ ഹാനസ് പീറ്റര്‍ മോളണ്ട് സംവിധാനം ചെയ്ത കോള്‍ഡ് പെര്‍സ്യൂട്ടിന്റെ കോപ്പിയാണെന്നാണ് ആരോപണം

ചിത്രത്തിന്റെ കന്നഡ പോസ്റ്റർ ആയുധം എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന ആരോപണവുമുണ്ട്.

എന്നാൽ ഓരോ പോസ്റ്ററിലും ലോകേഷ് എന്തോ ഒളിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരും കുറവല്ല. വിക്രത്തിന്റെ വൻ വിജയത്തിന് ശേഷമെത്തുന്ന ലോകേഷ് ചിത്രമെന്ന നിലയിലും അറ്റ്ലിയുടെ ഷാരൂഖ് ചിത്രം ജവാനെയും നെൽസൺ ദിലീപ് കുമാറിന്റെ രജനീകാന്ത് ചിത്രം ജയിലറിനെയും മറികടക്കുന്ന പ്രതീക്ഷയിലും ലിയോയെ കാത്തിരിക്കുകയാണ് പ്രേക്ഷകർ

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ