ENTERTAINMENT

വിസ്മയം; അവതാര്‍ - ദ വേ ഓഫ് വാട്ടര്‍ ട്രെയിലര്‍

പന്‍ഡോറയുടെ വിസ്മയ കാഴ്ചകളുമായി പ്രേക്ഷരെ അമ്പരിപ്പിക്കാന്‍ അവതാര്‍ ദ വേ ഓവ് വാട്ടര്‍ ഈ ഡിസംബര്‍ 16 ന് തീയറ്ററുകളിലെത്തും.

വെബ് ഡെസ്ക്

നീല മനുഷ്യരുടെ ഗ്രഹമായ പന്‍ഡോറയുടെ വിസ്മയ കാഴ്ചകളുമായി പ്രേക്ഷരെ അമ്പരിപ്പിക്കാന്‍ അവതാര്‍ ദ വേ ഓവ് വാട്ടര്‍ ട്രെയിലര്‍. ജയിംസ് കാമറൂണിന്റെ അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്ത് ഒരു ദശാബ്ദത്തിന് ശേഷമാണ് അവതാര്‍ 2 പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. ചിത്രം ഡിസംബര്‍ 16 ന് തീയറ്ററുകളിലെത്തും.

കടലിലെയും കരയിലെയും വിസ്മയ കാഴ്ചകളാണ് പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന വിധത്തില്‍ അവതാറിന്റെ രണ്ടാം ഭാഗം ട്രെയിലറിലുള്ളത്. കഥാപാത്രങ്ങളായ ജേക്ക് സുളിയുടെയും നെസ്ത്രിയുടെയും മക്കളുടെയും പന്‍ഡോറയിലെ ജീവിത്തിലൂടെയാണ് ട്രയിലര്‍ കടന്നുപോകുന്നത്. സാം വർതിങ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, ക്ലിഫ് കർടിസ്, കേറ്റ് വിൻസ്‌ലെറ്റ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

പ്രകൃതിക്കും കുടുംബത്തിനും പ്രാധാന്യം നല്‍കുന്ന ആദ്യ ചിത്രം പോലെ മുമ്പ് കണ്ടിട്ടില്ലാത്ത പണ്ടോറയുടെ വ്യത്യസ്ത കാഴ്ചകള്‍ ഉള്‍പ്പെടുത്തി മികച്ച അനുഭവം ട്രയിലര്‍ ഉറപ്പ് നല്‍കുന്നുണ്ട്.

പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കാനുള്ള ദൗത്യവുമായി അന്യഗ്രഹത്തില്‍ എത്തിയ ഒരു കൂട്ടം ആക്രമണകാരികളായ മനുഷ്യരുടെ കഥയാണ് അവതാര്‍ പറഞ്ഞത്. ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത അവതാറിന്റെ സാംസ്‌കാരിക പ്രസക്തിയെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും മറ്റ് ബിഗ് ബജറ്റ് സിനിമകള്‍ ചെയ്യുന്ന തരത്തിലുള്ള മള്‍ട്ടി-പ്ലാറ്റ്‌ഫോം ഫ്രാഞ്ചൈസിക്ക് ഇതിന് വഴിയൊരുക്കാനായില്ല.

ഈ വര്‍ഷം ഡിസംബര്‍ 16 നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. രണ്ടാം ഭാഗം 2020 ഡിസംബറില്‍ പൂറത്തിറങ്ങുമെന്ന പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് പടര്‍ന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ