ENTERTAINMENT

ബ്രഹ്മാസ്ത്ര രണ്ടും മൂന്നും ഭാഗങ്ങള്‍ ഒരുമിച്ച് ഷൂട്ട് ചെയ്യുമെന്ന് അയന്‍ മുഖര്‍ജി ; രണ്ടാം ഭാഗം 2026ല്‍

ദീപിക പദുകോണാണ് അമൃതയുടെ വേഷം അവതരിപ്പിക്കുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത ഫാന്റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമായ ബ്രഹ്മാസ്ത്രയുടെ ഒന്നാംഭാഗം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയിരുന്നു. ബ്രഹ്മാസ്ത്രയുടെ രണ്ടും മൂന്നും ഭാഗങ്ങള്‍ ഒരുമിച്ച് ഷൂട്ട് ചെയ്യുമെന്നും രണ്ടാം ഭാഗം 2026 ല്‍ റിലീസ് ചെയ്യുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അയന്‍ മുഖര്‍ജി. ഇപ്പോള്‍ തിരക്കഥയുടെ പണിപ്പുരയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

'ബ്രഹ്മാസ്ത്രയുടെ രണ്ടും മൂന്നും ഭാഗങ്ങള്‍ ഒരുമിച്ച് നിര്‍മിക്കും. എന്നാല്‍ ഇത് എഴുതാന്‍ കുറച്ച് സമയമെടുക്കുമെന്നതാണ് വാസ്തവം', അയന്‍ മുഖര്‍ജി പറഞ്ഞു. ആളുകള്‍ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണെന്നറിയാം, പക്ഷെ ആദ്യം ഞങ്ങള്‍ക്ക് ഇതിന്റെ തിരക്കഥ മികച്ച രീതിയില്‍ തയ്യാറാക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2026 ല്‍ ചിത്രം റിലീസ് ചെയ്യുമെന്നും അയന്‍ മുഖര്‍ജി വ്യക്തമാക്കി.

ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചുവെങ്കിലും ബോക്‌സോഫിസില്‍ മികച്ച വിജയം നേടിയെന്ന് വിമർശനങ്ങളോടുള്ള പ്രതികരണമായി അദ്ദേഹം പറഞ്ഞു. നിരവധി പേര്‍ ചിത്രത്തെ അംഗീകരിച്ചുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ചില വിമര്‍ശനങ്ങള്‍ താന്‍ അംഗീകരിക്കുന്നു, അത്തരം വിമര്‍ശനങ്ങള്‍ ബ്രഹ്‌മാസ്ത്രയുടെ കഥയും തിരക്കഥയുമായി ബന്ധപ്പെട്ടതാണ്. അത് മനസിലാക്കുകയും രണ്ടാം ഭാഗം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ബ്രഹ്മാസ്ത്രയുടെ ഒന്നാം ഭാഗമായ 'ശിവ' അവസാനിച്ചത് വില്ലനായ ദേവിന് നഷ്ട്‌പ്പെട്ട ചില ശക്തികള്‍ വീണ്ടെടുത്തുകൊണ്ടാണ്. ഒന്നാം ഭാഗത്തില്‍ രണ്‍ബീര്‍ കപൂറായിരുന്നു നായകന്‍, രണ്ടാം ഭാഗത്തില്‍ ശിവയുടെ മാതാപിതാക്കളായ ദേവിന്റെയും അമൃതയുടെയും കഥയാണ് പറയുന്നത്. ദീപിക പദുകോണാണ് അമൃതയുടെ വേഷം അവതരിപ്പിക്കുന്നത്. എന്നാല്‍ ദേവിന്റെ കഥാപാത്രം അവതരിപ്പിക്കുന്നത് ആരാണെന്ന് അണിയറ പ്രവർത്തകര്‍ വ്യക്തമാക്കിയിട്ടില്ല.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം