ENTERTAINMENT

മഞ്ജുവിന്റെ 'ആയിഷ'യ്ക്കൊപ്പം രാധിക; ക്യാരക്ടർ പോസ്റ്റർ

വെബ് ഡെസ്ക്

മഞ്ജു വാര്യരുടെ 'ആയിഷ' എന്ന ഇന്തോ-അറബിക് ചിത്രത്തിന്റെ രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. നിഷ എന്ന കഥാപാത്രമായെത്തുന്ന രാധികയുടെ പോസ്റ്റർ മഞ്ജു വാര്യർ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു. ക്ലാസ്മേറ്റ്സ് ചിത്രത്തിലൂടെ പ്രേക്ഷക മനസുകളിൽ ഇടം പിടിച്ച രാധികയെ പരിചയപ്പെടുത്തേണ്ട കാര്യമില്ലെങ്കിലും പ്രേക്ഷകർ ഇതുവരെ കാണാത്ത വേഷത്തിലായിരിക്കും നിഷ എന്ന കഥാപാത്രമായി അവർ എത്തുകയെന്നും താരം തന്റെ പോസ്റ്റിലൂടെ പറയുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിലേക്ക് രാധികയുടെ തിരിച്ചുവരവ്.

ഈജിപ്ഷ്യൻ നടനായ ഇസ്‌ലാം അബ്‌ദുൽഖവാദ് 'അബ്‌ദുല്ല' എന്ന വേഷത്തിലെത്തുന്ന ആദ്യ ക്യാരക്ടർ പോസ്റ്റർ ഒരാഴ്ച മുൻപ് പുറത്തിറങ്ങിയിരുന്നു. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയുടെ സംവിധാനം നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ്.

അറബിക് മലയാളം ഭാഷകളില്‍ ചിത്രീകരിച്ച സിനിമയിലെ എഴുപത് ശതമാനത്തോളം അഭിനേതാക്കളും വിദേശികളാണെന്നതാണ് ഒരു പ്രത്യേകത. മഞ്ജു വാര്യരുടെ ജന്മദിനത്തോടനനുബന്ധിച്ചായിരുന്നു ചിത്രത്തിലെ സോങ് ടീസര്‍ പുറത്തിറക്കിയത്. സിനിമയിലെ എല്ലാ ഗാനങ്ങളുടെയും കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്. ജനുവരി 20നാണ് ചിത്രത്തിന്റെ റിലീസ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?