ENTERTAINMENT

ലോകേഷ് കനകരാജ് - രജനീകാന്ത് ചിത്രം ഉടൻ ആരംഭിക്കും; സ്ഥിരീകരിച്ച് ബാബു ആന്റണി

എന്റർടെയ്ൻമെന്റ് ഡെസ്ക്

ലിയോ യ്ക്ക് പിന്നാലെ രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാബു ആന്റണിയും. ചിത്രത്തിലൊരു പ്രധാന വേഷം അവതരിപ്പിക്കുമെന്ന് ബാബു ആന്റണി ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. വിജയ് ചിത്രം ലിയോയിലും ബാബു ആന്റണി അഭിനയിക്കുന്നുണ്ട്

അഭിനയ ജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്ക് കടന്ന രജനീകാന്ത് ഈ ചിത്രത്തോടെ സിനിമ വിട്ടേക്കുമെന്നും നേരത്തെ സംവിധായകനായ മിഷ്കിൻ സൂചിപ്പിച്ചിരുന്നു. ലോകേഷ് കനകരാജിനൊപ്പമായിരിക്കും രജനീകാന്തിന്റെ അവസാന ചിത്രമെന്നും, ആ ചിത്രം ലോകേഷ് നേരത്തെ പ്രഖ്യാപിച്ച കൈതി 2 വിന് മുൻപ് സംഭവിക്കുമെന്നുമായിരുന്നു മിഷ്കിൻ പറഞ്ഞത്

അതേസമയം ജയിലർ ആണ് റിലീസിനൊരുങ്ങുന്ന രജനീകാന്ത് ചിത്രം. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറായാണ് രജനീകാന്ത് എത്തുന്നത്. മോഹൻലാലും രജനീകാന്തും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ത്രില്ലർ ചിത്രത്തിനുണ്ട് . പ്രിയങ്ക മോഹൻ, ശിവരാജ് കുമാർ, ജാക്കി ഷ്രോഫ്, രാമകൃഷ്ണൻ, യോഗി ബാബു, വസന്ത് രവി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ആഗസ്റ്റ് 10 ന് തീയേറ്ററുകളിലെത്തും

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്