രാജ്യാന്തര ചലച്ചിത്രമേളയിൽ വസ്ത്രത്തിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് ഐഎഫ്എഫ്കെ ഡെലിഗേറ്റ് മനു ഗോപിനാഥൻ ദ ഫോർത്തിനോട്.
'ഇന്ത്യയോടും നമ്മുടെ പതാകയോടും ഉള്ള ആദരവിന്റെ ഭാഗമായിട്ടായിരുന്നു മേളയുടെ ആദ്യ ദിവസം ഞാൻ പതാകവേഷം ധരിച്ചെത്തിയത്. പക്ഷെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ഉദ്ഘാടന ചടങ്ങിൽ നിന്നും പോലീസുകാർ എന്നെ പുറത്താക്കി. ഐഎഫ്എഫ്കെ വേദി പൂർണ വസ്ത്രസ്വാതന്ത്ര്യമുള്ള ഇടം എന്ന നമ്മുടെ പൊതുവായ ധാരണ തെറ്റാണ്. ഒരു പുരുഷനായിട്ട് പോലും എനിക്ക് ചുറ്റും മോശം കമന്റുകളും പരിഹാസങ്ങളുമാണ്''. ഒപ്പം നിന്ന് സെൽഫി എടുക്കുന്നവർ പോലും മാറിനിന്ന് കുറ്റം പറയുമെന്നും ഐഎഫ്എഫ്കെ ഡെലിഗേറ്റ് മനു ഗോപിനാഥൻ പറയുന്നു.