ENTERTAINMENT

ഓപ്പൺഹൈമറെ കടത്തിവെട്ടി ബാർബി; ആദ്യവാരം നേടിയത് 1270 കോടി

ഇന്ത്യൻ ബോക്സ് ഓഫീസിൽ ഓപ്പൺഹൈമർക്ക് മേൽക്കൈ

എന്റർടെയ്ൻമെന്റ് ഡെസ്ക്

തീയേറ്ററിൽ ഹിറ്റായി ഗ്രെറ്റ ​ഗെർവി​ഗിന്റെ ഫാന്റസി കോമഡി ചിത്രം ബാർബി.ആദ്യ വാരം അമേരിക്കയിലും കാനഡയിലും നിന്ന് മാത്രം 155 മില്യൺ ഡോളറാണ് (1270 കോടി) ചിത്രം നേടിയത്. അതേസമയം വെള്ളിയാഴ്ച റിലീസായ ഓപ്പൺഹൈമർ യുഎസിൽ 93.7 മില്യൺ (762 കോടി) ഡോളർ നേടിയതായി നിർമാതാക്കളായ യൂണിവേഴ്സൽ പിക്ചേഴ്സ് പറയുന്നു.

​എക്കാലത്തെയും വലിയ ഓപ്പണിങ് നേടിയാണ് ഗ്രെറ്റ ​ഗെർവി​ഗ് എന്ന വനിതാ സംവിധായികയുടെ 'ബാർബി' എന്ന ചിത്രം ശ്രദ്ധിക്കപ്പെടുന്നത്. 51 രാജ്യങ്ങളില്‍ നിന്ന് ആദ്യ ദിനം മാത്രം ബാര്‍ബി നേടിയത് 41.4 മില്യണ്‍ ഡോളര്‍ (339 കോടി) . അതിലും കൂടുതല്‍ മാര്‍ക്കറ്റുകളില്‍ (57 രാജ്യങ്ങള്‍) റിലീസ് ചെയ്തെങ്കിലും ബാര്‍ബി നേടിയതിന്‍റെ പകുതിയില്‍ താഴെ മാത്രമേ ഓപ്പണ്‍ഹൈയ്മര്‍ക്ക് നേടാന്‍ സാധിച്ചുള്ളൂ. ആദ്യ ദിനം ചിത്രം നേടിയത് 15.7 മില്യണ്‍ ഡോളർ (129 കോടി രൂപ). ഒരാഴ്ച പിന്നിടുമ്പോൾ ലോകമെമ്പാടും ഏകദേശം 511 മില്യൺ ഡോളർ (41,88 കോടി) ബോക്സോഫീസ് കളക്ഷനാണ് രണ്ട് ചിത്രങ്ങളും ചേർന്ന് നേടിയത്.

അതേസമയം ഇന്ത്യന്‍ ബോക്സോഫീസില്‍ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ, ബാർബിയെ പിന്നിലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പണ്‍ഹൈമർ എല്ലാ ഭാഷകളിലുമായി ആദ്യ ദിനം 13.50 കോടി രൂപ ഇന്ത്യയിൽ നേടിയതായാണ് റിപ്പോർട്ട്. അതേസമയം ബാർബി ഇന്ത്യയിൽ ആദ്യ ദിനം നേടിയത് 5 കോടി രൂപയാണ്. ഇതോടെ ടോം ക്രൂസിന്റെ മിഷൻ ഇംപോസിബിൾ: ഡെഡ് റെക്കണിങ് പാർട്ട് 1നെയും ഓപ്പണ്‍ഹൈമർ മറികടന്നിരിക്കുകയാണ്.

കൈ ബേർഡും മാർട്ടിൻ ജെ ഷെർവിനും ചേർന്ന് 2005ൽ എഴുതിയ "അമേരിക്കൻ പ്രൊമിത്യൂസ്" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഓപ്പണ്‍ഹൈമര്‍ ഒരുക്കിയിരിക്കുന്നത്. ആറ്റം ബോംബിന്‍റെ പിതാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന ഓപ്പൺഹൈമറിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ സിലിയൻ മർഫിയാണ് പ്രധാന വേഷത്തിലെത്തുന്നത്. എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ