ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി കെ രാജീവ് കുമാര്‍ ഒരുക്കുന്ന 'ബര്‍മുഡ' വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. നീണ്ട ഇടവേളക്ക് ശേഷം ഹാസ്യത്തിന് പ്രാധാന്യം നല്‍കി മലയാളത്തിന്റെ പ്രിയ സംവിധായകനായ ടികെ രാജീവ് കുമാര്‍ ഒരുക്കുന്ന ചിത്രം ആസ്വാദകര്‍ക്കെന്ന പോലെ തിയേറ്റര്‍ ഉടമകള്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. വലിയ താരനിരയും ഇതുവരെ പുറത്തിറക്കിയ വേറിട്ട ടീസറുകളും നല്‍കുന്ന പ്രതീക്ഷയും ചെറുതല്ല. നവാഗതനായ കൃഷ്ണദാസ് പങ്കിയുടേതാണ് ചിത്രത്തിന്റെ രചന.
മോഹന്‍ലാല്‍ പാടിയ പാട്ടാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഹംഗറിയിലെ ബുഡാ പെസ്റ്റില്‍ നിന്നുള്ള നാല്‍പതോളം വരുന്ന കലാകാരന്‍മാര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ ക്കസ്ട്രേഷന്‍ നിര്‍വഹിച്ചത്. പണ്ഡിറ്റ് രമേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രമുഖ ഛായാഗ്രഹകന്‍ അഴകപ്പന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് ശ്രീകര്‍ പ്രസാദും കലാസംവിധാനം ദിലീപ് നാഥുമാണ്
സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി നിരവധി മുന്‍നിര അഭിനേതാക്കളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് 'ബര്‍മുഡ' നിര്‍മിച്ചിരിക്കുന്നത്.