ENTERTAINMENT

മികച്ച ബാലതാരം: ആദ്യഘട്ടം മുതല്‍ പരിഗണിക്കപ്പെട്ടത് തന്മയ സോള്‍ മാത്രം, വെല്ലുന്ന മറ്റൊരു പ്രകടനവും കണ്ടില്ലെന്ന് ജൂറി

എന്റർടെയ്ൻമെന്റ് ഡെസ്ക്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ മികച്ച ബാലതാരത്തിനുളള അവാർഡ് നേടിയ തന്മയ സോളിനെ വെല്ലുന്ന മറ്റ് പ്രകടനങ്ങളുണ്ടായിരുന്നില്ലെന്ന് ജൂറി അംഗം. കുട്ടികളുടെ ചിത്രമെന്ന നിലയിൽ എൻട്രി കിട്ടിയ സിനിമകളിൽ നിന്ന് മാത്രമായിട്ടല്ല ബാലതാരത്തെ പരിഗണിച്ചത്, എല്ലാ ചിത്രങ്ങൾ പരിഗണിച്ചാലും കുട്ടികളുടെ വിഭാഗത്തിൽ തന്മയയെ വെല്ലുന്ന പ്രകടനം ഉണ്ടായിരുന്നില്ലെന്നും ജൂറി അംഗം ദ ഫോര്‍ത്തിനോട് പറഞ്ഞു.

അവസാന റൗണ്ട് വരെയും തന്മയക്ക് വെല്ലുവിളിയായി ആരും ഉണ്ടായിരുന്നില്ല. അരക്ഷിതവും സംഘര്‍ഷഭരിതവുമായ ഗാർഹികാന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പർശിയായി അവതരിപ്പിക്കാൻ തന്മയ സോളിന് കഴിഞ്ഞുവെന്നും സംസ്ഥാന അവാര്‍ഡ് ജൂറി അംഗം അഭിപ്രായപ്പെട്ടു.

സനൽ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രം വഴക്കിലെ പ്രകടനമാണ് തന്മയ സോളിനെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരത്തിന് അര്‍ഹയാക്കിയത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ എ ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിന് കിട്ടുന്ന ഇരട്ടി മധുരമാണ് മികച്ച ബാലതാരത്തിനുളള അവാർഡും.

എന്നാൽ, 53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയചര്‍ച്ചകൾക്കാണ് ബാലതാരത്തിനുള്ള തിരഞ്ഞെടുപ്പ് വഴിതുറന്നത്. കഴിഞ്ഞ വർഷം ബോക്സ് ഓഫീസിൽ ഹിറ്റായി മാറിയ ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറത്തിൽ അഭിനയിച്ച ദേവാനന്ദയെ പരിഗണിച്ചില്ലെന്ന് പേരിലായിരുന്നു വിമര്‍ശനം.

സീരിയൽ താരം ശരത് ദാസ് എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ് അടക്കമുളളവർ അവാർഡിനെതിരെ വിമർശനം ഉന്നയിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചിരുന്നു. എന്നാല്‍ ഇത്തരം ചര്‍ച്ചകളെ തള്ളിയും നിരവധി പേരാണ് രംഗത്തെത്തുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?