ENTERTAINMENT

തീയേറ്ററുകളിൽ വീണ്ടും ശിവാജി തരംഗം; 'മുതൽ മരിയാദൈ' റി റിലീസ് ചെയ്തു

1985 ല്‍ ഇറങ്ങിയ സിനിമയുടെ ഡിജിറ്റൽ റീമാസ്റ്റര്‍ ചെയ്ത പതിപ്പാണ് ബിഗ്‌ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ താരം ശിവാജി ഗണേശന്‍ നായകനായ 'മുതല്‍ മരിയാദൈ' വീണ്ടും തമിഴ്‌നാട്ടിലെ തീയേറ്ററുകളിൽ . 1985ല്‍ ഇറങ്ങിയ സിനിമയുടെ ഡിജിറ്റൽ റീമാസ്റ്റര്‍ ചെയ്താണ് പതിപ്പാണ് ബിഗ്‌സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നത്.വെള്ളിയാഴ്ചയാണ് സിനിമ റി റീലിസ് ചെയതത് .ചിത്രത്തിന്റെ സംവിധായകന്‍ ഭാരതി രാജയില്‍ നിന്ന് സിനിമയുടെ അവകാശം വാങ്ങിയത് എൻഞ്ചിനീയറും കടുത്ത ശിവാജി ആരാധകനുയുമായ രാമാ പി ജയകുമാറാണ് റി റിലീസിന് പിന്നിൽ

38 വര്‍ഷങ്ങള്‍ക്ക് മുൻപ് ഭാരതിരാജ ഒരുക്കിയ ചിത്രം തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലാസിക് സിനിമകളിലൊന്നാണ്. മൂന്ന് പതിറ്റാണ്ടിന് ശേഷം ശിവാജി ഗണേശനെ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

ജാതി രാഷ്ട്രീയം ചർച്ച ചെയ്ത ചിത്രം വിവാഹിതനായ മലൈച്ചാമി താഴ്ന്ന ജാതിയില്‍ പെട്ട 'കുയില്‍' എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നതും പിന്നീട് അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് പറഞ്ഞത്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ