ENTERTAINMENT

"ഇക്കരെ വൈരക്കല്‍ പെണ്ണൊരുത്തി..." ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രത്തിലെ ലിറിക്കല്‍ സോംഗ് പുറത്ത്

സരിഗമ മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ പകര്‍പ്പ് അവകാശം

വെബ് ഡെസ്ക്

ഭാവന-ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു. സരിഗമ മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ പകര്‍പ്പ് അവകാശം. കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ ഭാവന, ഷറഫുദ്ദീന്‍, അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, സയനോര ഫിലിപ്പ് തുടങ്ങിയ വന്‍ താരനിരയുടെ സാന്നിധ്യത്തിലാണ് ഓഡിയോ റിലീസ് നടന്നത്. ചടങ്ങില്‍ മറാത്തി സംഗീത സംവിധായകന്‍ നിഷാന്ത് രാംടെക്കേ സംഗീതം ചെയ്ത 'ഇക്കരെ വൈരക്കല്‍ പെണ്ണൊരുത്തി..' എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കി. വിനായക് ശശികുമാറിന്റെ വരികള്‍ സയനോര ഫിലിപ്പ്, രശ്മി സതീഷ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്. 2017ൽ പുറത്തിറങ്ങിയ 'ആദം ജോൺ' ആണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം. തനിക്ക് മലയാളത്തിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടിരുന്നുവെന്ന് ഭാവന നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

മലയാളത്തിലെ ഒരു നവാഗത സംവിധായകന്റെ ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും റെക്കോര്‍ഡ് തുകയ്ക്കാണ് ഗാനങ്ങള്‍ സരിഗമ സ്വന്തമാക്കിയത്. ചിത്രത്തിലെ നാലു ഗാനങ്ങളും മറ്റ് അനുബന്ധ മ്യൂസിക്കുകളുമാണ് സരിഗമ പ്രേക്ഷകരിലെത്തിക്കുക. മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിന്റെ വിതരണം. മറാത്തിയിലെ പ്രശസ്ത സംഗീത സംവിധായകനായ നിഷാന്ത് രാംടെകെയാണ് രണ്ടു ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. മലയാളത്തിലാദ്യമായാണ് നിഷാന്ത് രാംടെകെ സംഗീതം ചെയ്യുന്നത്. പോള്‍ മാത്യു സംഗീതം ചെയ്ത് പാടിയ മറ്റൊരു പാട്ടും, ജോക്കര്‍ ബ്ലൂസ് എന്ന സംഗീത ബാന്‍ഡിന്റെ ഒരു പാട്ടും ചിത്രത്തിലുണ്ട്. ഇരുവരും ഇതാദ്യമായി മലയാള സിനിമയിലെത്തുകയാണ്. സംഗീതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ചിത്രം കൂടിയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ഹരിശങ്കര്‍, സിതാര കൃഷ്ണകുമാര്‍, സയനോര, രശ്മി സതീഷ്, പോള്‍ മാത്യു, ജോക്കര്‍ ബ്ലൂസ് തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനീഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും സ്റ്റില്‍സ് രോഹിത് കെ സുരേഷും നിര്‍വഹിക്കുന്നു. ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്