ENTERTAINMENT

ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത് ചിത്രം പ്രഖ്യാപിച്ചു; സംവിധാനം ഗിരീഷ് എ ഡി

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഭാവന സ്‌റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസിലും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാവന സ്റ്റുഡിയോസ് നിർമിക്കുന്നത്. നസ്ലനും മമിതാ ബൈജുവും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കും. 'പാൽ തൂ ജാൻവർ', 'തങ്കം' എന്നീ പ്രോജക്ടുകൾക്ക് ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ചിത്രീകരണം ഈ മാസം തന്നെ ആരംഭിക്കും.

ദിലീഷ് പോത്തനാണ് ഫേസ്ബുക്കിലൂടെ ചിത്രം പ്രഖ്യാപിച്ചത്. "ഭാവന സ്‌റ്റുഡിയോസിന്റെ ബാനറിൽ ഞാനും ശ്യാമും ഫഹദും ചേർന്ന് നിർമ്മിക്കുന്ന അഞ്ചാമത് ചിത്രം തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്നു. നസ്ലനും മമിതാ ബൈജുവും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഈ മാസം ചിത്രീകരണം ആരംഭിക്കുന്നതാണ്. ഇതുവരെ നിങ്ങൾ തന്ന സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി" ദിലീഷ് പോത്തൻ കുറിച്ചു.

2018 -ൽ 'അള്ള് രാമേന്ദ്രൻ' എന്ന സിനിമയുടെ സഹരചയിതാവായാണ് ഗിരീഷ് സിനിമാരംഗത്തെിയത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങളാണ് ഗിരീഷ് എഡി സംവിധാനം ചെയ്ത ആദ്യ ചിത്രം. വിനീത് ശ്രീനിവാസന്‍, നസ്ലന്‍, മാത്യു തോമസ്, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.

ഈ ചിത്രത്തിനുശേഷം അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂപ്പര്‍ ശരണ്യ എന്ന ചിത്രം സംവിധാനം ചെയ്തു. സംവിധായകന് പുറമെ തിരക്കഥാകൃത്ത് കൂടിയാണ് ഗിരീഷ്. യശ്പാൽ, മൂക്കുത്തി, വിശുദ്ധ അംബ്രോസ് തുടങ്ങിയ ഗിരീഷിന്റെ ഹ്രസ്വ ചിത്രങ്ങളും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 'അയാം കാതലൻ' ആണ് ​ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

'നെയ്മർ' എന്ന ചിത്രമാണ് നസ്ലന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, മിയ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'പ്രണയവിലാസം' എന്ന ചിത്രമാണ് മമിതാ ബൈജുവിന്റെ അവസാന ചിത്രം. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി എന്നിവർ പ്രധാന കഥാപത്രങ്ങളായി എത്തിയ 'തങ്കം' ആണ് ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച അവസാന ചിത്രം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും