നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ സംവിധാനം,തിരക്കഥ, എഡിറ്റിങ് എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ്. കൊടുങ്ങല്ലൂരും പരിസര പ്രദേശങ്ങളിലുമായി 12 ലൊക്കേഷനുകളിലായിരുന്നു സിനിമയുടെ ചിത്രീകരണം. നാല് ഷെഡ്യൂളുകളായി 60 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ബോണ്‍ഹോമി എന്റർടൈന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അരുണ്‍ റുഷ്ദിയാണ് ഛായാഗ്രഹണം. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പോള്‍ മാത്യു, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ സംഗീതമൊരുക്കുന്നു.
അശോകന്‍, അനാര്‍ക്കലി , ഷെബിന്‍ ബെന്‍സണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. 2017 ല്‍ പൃഥ്വിരാജ് നായകനായെത്തിയ ' ആദം ജോണ്‍' ആണ് ഭാവന ഒടുവില്‍ അഭിനയിച്ച ചിത്രം.